യുദ്ധഭൂമിയില്‍ ഇസ്രായേല്‍ അഴിച്ച് വിടുന്ന ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാന്‍ ജീവിതം ഉഴിഞ്ഞ് വച്ച പലസ്തീൻ യുവതി റസാന്‍ നജ്ജാര്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു. പലസ്തീൻ മാലാഖ എന്നറിയപ്പെടുന്ന റസാൻ ആക്രമണത്തില്‍ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഗാസയിലെ ഖാൻ യൂനുസ് തെരുവിൽ വെള്ളിയാഴ്ച സമരക്കാർക്കുള്ള മരുന്നുകളുമായി പോകുമ്പോഴായിരുന്നു ഇസ്രയേൽ സൈന്യം 21കാരിയായ ഈ പാരാമെഡിക്കല്‍ വാളണ്ടിയറെ വെടിവെച്ചുകൊന്നത്.
ഇസ്രായേലി ആക്രമണത്തില്‍ കഴിഞ്ഞ ദിവസം നൂറോളം പലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് സൈന്യം വെടിവയ്ക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തത്.
മാര്‍ച്ചില്‍ ആരംഭിച്ച പലസ്തീന്‍ പ്രക്ഷോഭത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇതുവരെയായി 123 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീനികളുടെ അഭയ കേന്ദ്രമായ ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ കുവൈറ്റ് അവതരിപ്പിച്ച കരട് പ്രമേയം യുഎസ് വീറ്റോ ചെയ്തു.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 2, 2018 2:35 pm
Leave a Comment