X

ഖഷോഗി വധത്തില്‍ കുലുങ്ങാതെ ‘സല്‍മാന്‍ ഫലിത’ങ്ങളുമായി സൗദി ആക്ഷേപ ഹാസ്യകാരന്‍

ഖഷോഗിയെ കൊന്നതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നാണ് ഗാനെം അല്‍മ സരീര്‍ എ എഫ് പിയോട് പറഞ്ഞത്.

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധിക്കപ്പെട്ടതൊന്നും കാര്യമാക്കാതെ കിരീടാവകാശി സല്‍മാന്‍ രാജകുമാരനെ കളിയാക്കി കൊണ്ടുള്ള ഫലിതങ്ങളുമായി സജീവമാണ് സൗദി വിമതനായ ആക്ഷേപ ഹാസ്യകാരന്‍ ഗാനെം അല്‍മ സരീര്‍. സര്‍ദാര്‍ജി തമാശകള്‍ പോലെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഇറക്കുന്ന സല്‍മാന്‍ ഫലിതങ്ങള്‍ക്ക് വലിയ ലക്ഷക്കണക്കിന് ഹിറ്റുകളാണ് ലഭിക്കുന്നത്. സല്‍മാനെ നിശിതമായി വിമര്‍ശിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള പാശ്ചാത്യ പത്രങ്ങളില്‍ നിരന്തരം എഴുതിക്കൊണ്ടിരുന്നയാളാണ് ജമാല്‍ ഖഷോഗി. എന്നാല്‍ ഖഷോഗിയെ കൊന്നതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നാണ് ഗാനെം അല്‍മ സരീര്‍ എ എഫ് പിയോട് പറഞ്ഞത്. ഖഷോഗി വധത്തില്‍ ലണ്ടനില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സല്‍മാനെ ഗാനെം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സൗദി ഭരണകൂടത്തിന്റെ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെടാനായി ഗാനം ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു.

വായനയ്ക്ക്: https://goo.gl/a12zFQ

“ഞാനൊരു സത്യം പറയട്ടെ, ലെബനന്‍ പ്രധാനമന്ത്രിയെ ഞങ്ങള്‍ തട്ടിക്കൊണ്ടുപോയതല്ല”: സൗദി കിരീടാവകാശി സല്‍മാന്‍; സദസില്‍ കൂട്ടച്ചിരി

This post was last modified on October 25, 2018 10:40 pm