X

നാറ്റോ രാജ്യങ്ങളുമായി ശക്തമായ ബന്ധമെന്ന് ട്രംപ്; നിലപാട് മയപ്പെടുത്തി

ട്രംപ് നേരത്തെ പറഞ്ഞതില്‍ നിന്ന് എതിരായ കാര്യമാണ് ഇപ്പോള്‍ പറയുന്നത്. നാറ്റോ അടിയന്തര ഉച്ചകോടിക്ക് ശേഷം നടത്തിയ അപ്രതീക്ഷിത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് നിലപാട് മാറ്റിയത്. നാറ്റോ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളെ ട്രംപ് വിമര്‍ശിച്ചിരുന്നു.

നാറ്റോ സഖ്യരാജ്യങ്ങളുമായി യുഎസിന്റെ ബന്ധം ശക്തമായി തുടരുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കും. പ്രതിരോധ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ സഖ്യകക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. സഖ്യം ശക്തമാണ്. ഐക്യം ദൃഢമാണ് യാതൊരു പ്രശ്‌നവുമില്ല. ട്രംപ് നേരത്തെ പറഞ്ഞതില്‍ നിന്ന് എതിരായ കാര്യമാണ് ഇപ്പോള്‍ പറയുന്നത്. നാറ്റോ അടിയന്തര ഉച്ചകോടിക്ക് ശേഷം നടത്തിയ അപ്രതീക്ഷിത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് നിലപാട് മാറ്റിയത്. നാറ്റോ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളെ ട്രംപ് വിമര്‍ശിച്ചിരുന്നു. ഈ രാജ്യങ്ങള്‍ ആക്രമിക്കപ്പെട്ടാന്‍ സഹായവുമായി യുഎസ് എത്തുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം യൂറോപ്യന്‍ സഖ്യരാജ്യങ്ങളെ താന്‍ അതൃപ്തി അറിയിച്ചതായും ഇതനുസരിച്ച് അവ പ്രതിരോധ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ സന്നദ്ധ അറിയിച്ചതായുമാണ് ട്രംപ് പറയുന്നത്. ബില്യണ്‍ കണക്കിന് ഡോളറുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി യുഎസ് ചിലവഴിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ജിഡിപിയുടെ രണ്ട് ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി പ്രതിരോധ ചിലവ് ഉയര്‍ത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മനിയെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിലാണ്, റഷ്യന്‍ സഹായം ഉപയോഗിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് തനിക്കനുകൂലമാക്കി എന്ന ആരോപണം നേരിടുന്ന ട്രംപ് ജര്‍മ്മനിയെ വിമര്‍ശിച്ചത്. പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ബന്ധം ജര്‍മ്മനി റഷ്യക്ക് കീഴടങ്ങിയതിന് തെളിവാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

This post was last modified on July 12, 2018 6:03 pm