X

ബ്രസീലില്‍ ഡാമുകള്‍ തകര്‍ന്ന് 50 പേര്‍ മരിച്ചു, ഇരുനൂറോളം പേരെ കാണാനില്ല

ബ്രസീലിലെ മിനാസ് ജെറായ്‌സ് സംസ്ഥാനത്ത് മൈനിംഗ് ഭീമന്‍ വാലെയുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഡാമുകള്‍ തകര്‍ന്ന് ഇരുനൂറോളം പേരെ കാണാതായി. 50 പേര്‍ ദുരന്തത്തില്‍ മരിച്ചു. കാണാതായവരില്‍ നൂറ് പേര്‍ ഖനിത്തൊഴിലാളികളാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോയും പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സാലസും പറഞ്ഞു.

നാല് വര്‍ഷം മുമ്പ് വാലെ, സമാര്‍കോ, ബിഎച്ച്പി ബില്ലിടണ്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഡാം തകര്‍ന്നും ദുരന്തമുണ്ടായിരുന്നു. മരിയാന ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി ഡോളറിലധികം ചിലവഴിച്ചിരുന്നു. അതേസമയം ഡാം തകര്‍ന്നതുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസോ നിയമ നടപടിയോ ഉണ്ടായില്ല. ദുരന്തത്തില്‍ നിന്ന് ബ്രസീല്‍ ഒന്നും പഠിച്ചില്ലെന്ന് ഗ്രീന്‍പീസ് ബ്രസീല്‍ കാംപെയിന്‍സ് ഡയറക്ടര്‍ നിലോ ഡി അവില കുറ്റപ്പെടുത്തി. ഇതൊന്നും വെറും അപകടങ്ങളല്ല, പരിസ്ഥിതി കുറ്റകൃത്യങ്ങളാണ്. അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കേണ്ട കേസുകളാണ് – നിലോ ഡി അവില പറഞ്ഞു.

This post was last modified on January 26, 2019 6:56 am