X

ട്രംപും കിം ജോങ് ഉന്നും ഫെബ്രുവരിയില്‍ വീണ്ടും കാണും, ട്രംപ് ഉത്തരകൊറിയയില്‍ പോകും

ഉത്തരകൊറിയന്‍ നയതന്ത്ര പ്രതിനിധി കിം യോങ് ചോലുമായി ഓവല്‍ ഓഫീസില്‍ ട്രംപ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് വൈറ്റ് ഹൗസ് ഇക്കാര്യം അറിയിച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ഫെബ്രുവരിയില്‍ വീണ്ടും ചര്‍ച്ച നടത്തു. ജൂണ്‍ 12ന് സിംഗപ്പൂരില്‍ വച്ചാണ് ഇരുവരും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം, മിസൈല്‍ പദ്ധതികളില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങല്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത്തവണ എവിടെ വച്ചായിരിക്കും ചര്‍ച്ച എന്ന കാര്യം വ്യക്തമല്ല.

ഉത്തരകൊറിയയുടെആണവനിരായുധീകരണം, മിസൈല്‍ പദ്ധതികളില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങല്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയന്‍ നയതന്ത്ര പ്രതിനിധി കിം യോങ് ചോലുമായി ഓവല്‍ ഓഫീസില്‍ ട്രംപ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് വൈറ്റ് ഹൗസ് ഇക്കാര്യം അറിയിച്ചത്. ഉത്തരകൊറിയന്‍ പ്രതിനിധിയുമായി ട്രംപ് അര മണിക്കൂര്‍ ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് അറിയിച്ചു. ചെയര്‍മാന്‍ കിമ്മുമായി ട്രംപ് നടത്തുന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയ്ക്കുമെന്നും സാറ സാന്‍ഡേഴ്‌സ് വ്യക്തമാക്കി. ഉത്തരകൊറിയ പൂര്‍ണമായി ആണവനിരായുധീകരണം നടത്തുന്നത് വരെ സമ്മര്‍ദ്ദം തുടരുമെന്നും തടവുകാരെ മോചിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസാരിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.