X

പത്താംക്ലാസ് പാസാകാത്തവരും പാകിസ്താന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ്‌

അതേസമയം പത്താം ക്ലാസ് പാസാകാത്തവര്‍ ബസ് പോലും ഓടിക്കരുതെന്ന് ജഡ്ജി അഭിപ്രായപ്പെട്ടതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പിഐഎ) അഞ്ച് പൈലറ്റുമാര്‍ പത്താം ക്ലാസ് പാസാകാത്തവരെന്ന് കണ്ടെത്തല്‍. ഇവരടക്കം ഏഴ് പേര്‍ പൈലറ്റുമാരാകാന്‍ ആവശ്യമായ യോഗ്യതയില്ലാത്തവരാണെന്നും പാകിസ്താന്‍ എയര്‍ലൈന്‍സും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പത്താം ക്ലാസ് പാസാകാത്തവര്‍ ബസ് പോലും ഓടിക്കരുതെന്ന് ജഡ്ജി അഭിപ്രായപ്പെട്ടതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തത് മൂലം 50 ജീവനക്കാരെ പിഐഎ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് ജസ്റ്റിസ് സാകിബ് നിസാറിന്റെ ബഞ്ച് ആണ് കേസ് പരിഗണിച്ചത്. വിദ്യാഭ്യാസ ബോര്‍ഡുകളും യൂണിവേഴ്‌സിറ്റികളും ഡിഗ്രി വെരിഫിക്കേഷന്‍ നടപടികളുമായി സഹകരിക്കുന്നില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നു.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഡോണ്‍ പറയുന്നു. കഴിഞ്ഞ മാസം 1700 കോടി രൂപയുടെ ബെയില്‍ ഔട്ട് പാക്കേജ് പാകിസ്താന്‍ ഗവണ്‍മെന്റ് അംഗീകരിച്ചിരുന്നു. വര്‍ഷങ്ങളായി പിഐഎ നഷ്ടത്തിലാണ്. ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 36,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

This post was last modified on December 30, 2018 6:17 pm