X

താലിബാന്‍ ‘ഗോഡ്ഫാദര്‍’ മൗലാന സാമി ഉള്‍ ഹഖ് കൊല്ലപ്പെട്ടു

അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്ത് സാമി ഉള്‍ ഹഖ് സ്ഥാപിച്ച ദാരുല്‍ ഉലൂം ഹഖാനിയ യൂണിവേഴ്‌സിറ്റിയാണ് 90കളില്‍ താലിബാന് അടിത്തറ പാകിയത്. ഇസ്ലാമിസ്റ്റ് ഭീകരപ്രവര്‍ത്തകരുടെ ഇന്‍ക്യുബേറ്റര്‍ എന്നാണ് ഈ യൂണിവേഴ്‌സിറ്റി അറിയപ്പെടുന്നത്.

താലിബാന്റെ ‘ഗോഡ് ഫാദര്‍’ ആയി അറിയപ്പെടുന്ന പാകിസ്താനി ഇസ്ലാമിസ്റ്റ് പുരോഹിതന്‍ മൗലാന സാമി മുള്‍ ഹഖ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ റാവല്‍പിണ്ടിയിലുണ്ടായ വെടിവയ്പിലാണ് മൗലാന സാമി ഉള്‍ ഹഖ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്ഞാതരായ സംഘമാണ് താമസിക്കുന്ന വീട്ടില്‍ വച്ച് മൗലാന സാമി ഉള്‍ ഹഖിനെ വെടിവച്ചുകൊന്നിരിക്കുന്നത്. സാമി ഉള്‍ ഹഖിന് കുത്തേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനിസ്താനിലും പാകിസ്താനിലും താലിബാന്‍ വൃത്തങ്ങളില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന നേതാവാണ് 82 കാരനായ മൗലാന. അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്ത് സാമി ഉള്‍ ഹഖ് സ്ഥാപിച്ച ദാരുല്‍ ഉലൂം ഹഖാനിയ യൂണിവേഴ്‌സിറ്റിയാണ് 90കളില്‍ താലിബാന് അടിത്തറ പാകിയത്. ഇസ്ലാമിസ്റ്റ് ഭീകരപ്രവര്‍ത്തകരുടെ ഇന്‍ക്യുബേറ്റര്‍ എന്നാണ് ഈ യൂണിവേഴ്‌സിറ്റി അറിയപ്പെടുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫിന്, സാമി ഉള്‍ ഹഖ് പിന്തുണയും സഹായവും നല്‍കിയിരുന്നതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.