X

ചുഴലിക്കൊടുങ്കാറ്റ്: ആയിരക്കണക്കിനാളുകള്‍ ബഹാമസ് ദ്വീപ് വിട്ടു

ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ മരണം 43 ആണ്. ഗ്രേറ്റ് ബഹാമയില്‍ 8 പേരും അബോക്കോസ് ദ്വീപില്‍ 35 പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ശക്തമായ ഡോറിയാന്‍ ചുഴലിക്കൊടുങ്കാറ്റ് വിശുന്ന സാഹര്യത്തില്‍ ആയിരക്കണക്കിന് പേര്‍ കരീബിയന്‍ രാജ്യമായ ബഹാമസ് ദ്വീപ് വിട്ടു. ബോട്ടിലും വിമാനത്തിലുമായി 100 കണക്കിന് പേര്‍ ബഹാമസിലെ ഗ്രേറ്റ് അബാക്കോ ദ്വീപില്‍ നിന്ന് പലായനം ചെയ്തു. നിരവധി പേര്‍ ഗ്രാന്‍ഡ് ബഹാമയില്‍ നിന്ന് കപ്പലില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് റോയിട്ടേഴ്സ് പറയുന്നു.

ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ മരണം 43 ആണ്. ഗ്രേറ്റ് ബഹാമയില്‍ 8 പേരും അബോക്കോസ് ദ്വീപില്‍ 35 പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നിരവധി പേരെ കാണാനില്ല. നാല് ലക്ഷത്തിനടുത്ത് ജനസംഖ്യയാണ് ബഹാമസിലുള്ളത്. ബഹാമസ് പാരഡൈസ് ക്രൂയിസ് ലൈന്‍ ഷിപ്പില്‍ യുഎസിലെ ഫ്ളോറിഡയിലേയ്ക്ക് പോകാനായി, യുഎസ് ഇമ്മിഗ്രേഷന്‍ രേഖകള്‍ കൈവശമുള്ളവരടക്കം നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്.

തലസ്ഥാനമായ നസാവുവിനെ ചുഴലിക്കാറ്റ് കാര്യമായി ബാധിച്ചിട്ടില്ല. 250 പേരെയും കൊണ്ട് ഒരു ബോട്ട് അബാക്കോ വിട്ട് നസാവുവിലെത്തി. മറ്റൊരു ബോട്ടും പുറപ്പെട്ടിട്ടുണ്ട് എന്ന് നാഷണല്‍ വോയ്‌സ് ഓഫ് ദ ബഹാമസ് റേഡിയോ പറയുന്നു. ബഹാമസ് എയര്‍ വിമാനത്തില്‍ ഇരുനൂറിനടുത്ത് പേരെ കൊണ്ടുപോയി.

This post was last modified on September 7, 2019 11:41 am