X

‘Happy Birthday മമ്മുക്ക’, ഇത് അനു സിത്താര സ്റ്റൈല്‍

ഹാപ്പി ബര്‍ത്ത്‌ഡെ മമ്മൂക്ക എന്നെഴുതിയ ചുരിദാറിന്റെ ഷാള്‍ വീശിക്കാണിക്കുന്ന വീഡിയോയാണ് അനു സിത്താര പങ്കുവെച്ചത്.

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മുട്ടിയുടെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ മമ്മുട്ടിക്ക് പിറന്നാള്‍ ആശംസകളുമായെത്തി. അക്കൂട്ടത്തില്‍ കുറച്ചു വ്യത്യസ്ഥവും രസകരമായതുമാണ് നടി അനു സിത്താരയുടെ പിറന്നാള്‍ ആശംസ.

‘ഹാപ്പി ബര്‍ത്ത്‌ഡെ മമ്മൂക്ക’എന്നെഴുതിയ ചുരിദാറിന്റെ ഷാള്‍ വീശിക്കാണിക്കുന്ന വീഡിയോയാണ് അനു സിത്താര പങ്കുവെച്ചത്. ഇതില്‍ മമ്മുട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും കാണാം.


മമ്മുട്ടി ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്തവരുടെ കൂട്ടത്തില്‍ നടന്‍ അജു വര്‍ഗ്ഗീസുമുണ്ട്.

Read More :ലോക സിനിമയില്‍ മമ്മൂട്ടി എത്തിയാല്‍; അഭിനന്ദിച്ചും, വിമര്‍ശിച്ചും വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസ

This post was last modified on September 7, 2019 11:38 am