X

2003ന് ശേഷം ആദ്യമായി വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ട് യുഎസ് ഗവണ്‍മെന്റ്; അഞ്ച് പേരെ വധിക്കാന്‍ ഉത്തരവ്

2019 ഡിസംബറിലും 2020 ജനുവരിയിലുമായി വധശിക്ഷ നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ യുഎസ് ഗവണ്‍മെന്റ് ഉത്തരവ്. 2003ന് ശേഷം ഇതാദ്യമായാണ് യുഎസില്‍ വധശിക്ഷ നടപ്പാക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിടുന്നത് എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. അറ്റോണി ജനറല്‍ വില്യം ബാര്‍ വധശിക്ഷ നടപ്പാക്കാനുള്ള നിര്‍ദ്ദേശം ബ്യൂറോ ഓഫ് പ്രിസണ്‍സിന് നല്‍കി. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട അഞ്ച് പേരെ വധിക്കാനാണ് ഉത്തരവ്. 2019 ഡിസംബറിലും 2020 ജനുവരിയിലുമായി വധശിക്ഷ നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യുഎസില്‍ വധശിക്ഷ സംബന്ധിച്ച നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. വധശിക്ഷാ രീതികളും വ്യത്യസ്തം. വിഷം കുത്തിവച്ചുകൊല്ലുന്ന രീതിയാണ് പല സംസ്ഥാനങ്ങളും പിന്തുടരുന്നത്. വൈദ്യുതിക്കസേരയിലിരുത്തി ഷോക്കടിപ്പിച്ച് കൊല്ലുന്ന രീതിയുമുണ്ട്. ഫെനോബാര്‍ബിറ്റാള്‍ എന്ന വിഷപദാര്‍ത്ഥം എല്ലാ ജയിലുകളിലും വധശിക്ഷയ്ക്ക് ഉപയോഗിക്കാന്‍ അറ്റോണി ജനറല്‍ നിര്‍ദ്ദേശം നല്‍കി.