യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്ന് എന്ന ട്രംപിന്റെ വാദം തള്ളി സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് എസ് മുള്ളര്‍. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു റോബര്‍ട്ട് എസ് മുള്ളര്‍.
അതേസമയം പ്രസിഡന്റിനെ കുറ്റം ചുമത്താന്‍ കഴിയാത്ത തന്റെ പരിമിതി മുള്ളര്‍ കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒഎല്‍സി (ഓഫീസ് ഓഫ് ലീഗല്‍ കോണ്‍സല്‍) പോളിസി പ്രകാരം സിറ്റിംഗ് പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാനോ കുറ്റം ചുമത്താനോ കഴിയില്ല. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗം കെന്‍ ബക്കിന്റെ ചോദ്യത്തിന് മറുപടിയായാണ് റോബര്‍ട്ട് മുള്ളര്‍ ഇക്കാര്യം പറഞ്ഞത്. 41ഓളം തവണ ചോദ്യങ്ങള്‍ക്ക് മറുപടി ഒറ്റ വാക്കില്‍ ഒതുങ്ങിയതായും അറുപതോളം തവണ ചോദ്യങ്ങളിലെ വാദങ്ങള്‍ മുള്ളര്‍ നിഷേധിച്ചതായും സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ മുള്ളര്‍ ഈ വിശദീകരണം നല്‍കിക്കഴിഞ്ഞുള്ള ട്രംപിന്റെ പ്രതികരണ ട്വീറ്റ് – യാതൊരു തടസവും അന്വേഷണത്തിനുണ്ടായിട്ടില്ല എന്നാണ് മുള്ളര്‍ പറയുന്നത് എന്നാണ്.
This post was last modified on July 24, 2019 9:10 pm
Leave a Comment