X

അഫ്ഗാനിസ്താനില്‍ നിന്നുള്ള യുഎസ് പിന്മാറ്റം 18 മാസത്തിനകം? താലിബാനുമായി സമാധാന ഉടമ്പടിയുണ്ടായേക്കും

അതേസമയം സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചാല്‍ താലിബാന്‍ അടക്കമുള്ള ഭീകര സംഘടനകള്‍ പിടിമുറുക്കും എന്ന ആശങ്ക യുഎസിനുണ്ട്.

ആറ് ദിവസത്തെ സമാധാന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ഉടമ്പടിക്ക് ധാരണ. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ തുടങ്ങിയ അഫ്ഗാനിസ്താന്‍ അധിനിവേശവും യുദ്ധവും 17 വര്‍ഷത്തിലധികമായി തുടരുകയാണ്. 18 മാസത്തിനുള്ളില്‍ യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ നിന്ന് പൂര്‍ണമായും പിന്മാറിയേക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പുരോഗതി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് താലിബാനുമായി യുഎസ് സമാധാന ചര്‍ച്ച തുടങ്ങിയത്. താലിബാനുമായി സമാധാന ഉടമ്പടിയില്‍ യുഎസ് ഒപ്പുവച്ചേക്കും. ഉടമ്പടി നിലവില്‍ വന്നാല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണം എന്നാണ് താലിബാന്റെ ആവശ്യം. അതേസമയം സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചാല്‍ താലിബാന്‍ അടക്കമുള്ള ഭീകര സംഘടനകള്‍ പിടിമുറുക്കും എന്ന ആശങ്ക യുഎസിനുണ്ട്. സമാധാന ചര്‍ച്ചയില്‍ അഫ്ഗാനിസ്താന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്. അഫ്ഗാന്‍ ഗവണ്‍മെന്റുമായി ചര്‍ച്ചയില്ലെന്നാണ് താലിബാന്റെ നിലപാട്. യുഎസിന് വേണ്ടി സല്‍മയ് ഖലിസാദും താലിബാന് വേണ്ടി മുല്ല അബ്ദുള്‍ ഖാനി ബര്‍ദറും ചര്‍ച്ചയ്‌ക്കെത്തി.

This post was last modified on January 27, 2019 7:22 am