X

“ബൈ ദ ബൈ, എന്തിനാണ് നിങ്ങള്‍ക്ക് നോബല്‍ സമ്മാനം കിട്ടിയത്?” ഐഎസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട നാദിയ മുറാദിനോട് ട്രംപ് ചോദിച്ചു

ഇറാഖിലെ ന്യൂനപക്ഷ ഗോത്ര വിഭാഗമായ യസീദികള്‍ക്ക് അമേരിക്കയുടെ സഹായം അഭ്യര്‍ത്ഥിച്ച് വൈറ്റ് ഹൗസില്‍ ട്രംപിനെ കണ്ടപ്പോളാണ് നാദിയയെ ട്രംപ് അപമാനിച്ചത്.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ബന്ദിയും ലൈംഗിക അടിമയുമാക്കപ്പെട്ട ക്രൂര പീഡനത്തിനിരയായി പിന്നീട് സാഹസികമായി രക്ഷപ്പെട്ട സമാധാന നോബല്‍ ജേതാവ് നാദിയ മുറാദിനെ അപമാനിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാഖിലെ ന്യൂനപക്ഷ ഗോത്ര വിഭാഗമായ യസീദികള്‍ക്ക് അമേരിക്കയുടെ സഹായം അഭ്യര്‍ത്ഥിച്ച് വൈറ്റ് ഹൗസില്‍ ട്രംപിനെ കണ്ടപ്പോളാണ് നാദിയയെ ട്രംപ് അമാനിച്ചത്.

ഐഎസ് പിടിയില്‍ നിന്ന് രക്ഷപ്പട്ടവര്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായുള്ള (വിദേശകാര്യം) യുഎസ് പ്രസിഡന്റിനെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തി കാണുകയായിരുന്നു. നിങ്ങള്‍ക്ക് നോബേല്‍ കിട്ടിയോ. ആശ്ചര്യമായിരിക്കുന്നു. എന്തിനാണ് അവര്‍ നിങ്ങള്‍ക്ക് നോബല്‍ സമ്മാനം തന്നത്. എന്ത് കാര്യത്തിനാണ് അവര്‍ നിങ്ങള്‍ക്ക് നോബല്‍ സമ്മാനം തന്നത്, എന്ന് ട്രംപ് ചോദിച്ചു. നാദിയ മുറാദ് തന്റെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും ട്രംപിനോട് വിവരിച്ചു.

അമ്മയും ആറ് സഹോരങ്ങളും കൊല്ലപ്പെട്ട കാര്യം നാദിയ ട്രംപിനോട് പറഞ്ഞു. 3000 യസീദികളെ കാണല്ല എന്നും. താനടക്കം ആയിരക്കണക്കിന് യസീദികളെ ഐഎസ് പീഡിപ്പിച്ച കാര്യങ്ങള്‍ നാദിയ മുറാദ് പറഞ്ഞു. ഇതെല്ലാമായിട്ടും ഞാന്‍ തളര്‍ന്നില്ല. ഐഎസ്‌ഐഎസ് ആയിരക്കണക്കിന് യസീദി സ്ത്രികളെ ബലാത്സംഗം ചെയ്തതായി ഞാന്‍ ലോകത്തെ അറിയിച്ചു. ഇത് ഏതെങ്കിലും ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നമല്ല. എന്തെങ്കിലും ചെയ്യണം – നാദിയ മുറാദ്, ട്രംപിനോട് പറഞ്ഞു. ഐഎസ്‌ഐഎസ് ഒക്കെ പോയില്ലേ. ഇപ്പോള്‍ കുര്‍ദിഷുകളേല്ലേ, വേറെയാര് എന്ന് ട്രംപ് ചോദിച്ചു. എനിക്ക് ആ മേഖലകളൊക്കെ നന്നായി അറിയാം എന്നും ട്രംപ് പറഞ്ഞു. എത്രത്തോളം അപകടകരമായ യാത്രയിലൂടെയാണ് യസീദികള്‍ ജര്‍മ്മനിയില്‍ അഭയം തേടാനെത്തിയത് എന്ന് നാദിയ മുറാദ് വിവരിച്ചു.

This post was last modified on July 18, 2019 5:04 pm