X

പാകിസ്ഥാനിലെ മതനിന്ദാ നിയമത്തിനെതിരെ പ്രതിഷേധം: റോമിലെ കൊളോസിയം ചുവപ്പണിഞ്ഞു

പാകിസ്ഥാനില്‍ മതനിന്ദാകുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ സ്ത്രീ അസിയ ബിബിയുടെ കേസാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പാകിസ്ഥാനിലെ മതനിന്ദാ നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, ലോകാദ്ഭുതങ്ങളിലൊന്നായ റോമിലെ കൊളോസിയം ചുവന്ന വെളിച്ചത്തില്‍ നിറഞ്ഞു. ലോക വ്യാപകമായി ക്രിസ്ത്യാനികള്‍ക്കെതിരെ വേട്ടയാടല്‍ നടക്കുന്നതായി ആരോപിച്ചായിരുന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആദ്യ ക്രിസ്ത്യാനികളെ കൊന്ന ആംഫി തീയറ്ററിലെ പ്രതിഷേധം. കത്തോലിക്ക സംഘടനയായ Aid to the Church in Need ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമായും പാകിസ്ഥാനില്‍ മതനിന്ദാകുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ സ്ത്രീ അസിയ ബിബിയുടെ കേസാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പാകിസ്ഥാനിലെ മതനിന്ദാ നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, ലോകാദ്ഭുതങ്ങളിലൊന്നായ റോമിലെ കൊളോസിയം ചുവപ്പ് ലൈറ്റുകളാല്‍ അലങ്കരിച്ചു. ലോക വ്യാപകമായി ക്രിസ്ത്യാനികള്‍ക്കെതിരെ വേട്ടയാടല്‍ നടക്കുന്നതായി ആരോപിച്ചായിരുന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആദ്യ ക്രിസ്ത്യാനികളെ കൊന്ന ആംഫി തീയറ്ററിലെ പ്രതിഷേധം. കത്തോലിക്ക സംഘടനയായ Aid to the Church in Need ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമായും പാകിസ്ഥാനില്‍ മതനിന്ദാകുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ സ്ത്രീ അസിയ ബിബിയുടെ കേസാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ഇസ്ലാമിനെ അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് 2010ല്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട അസിയ ബിബിയെ പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മുസ്ലീമല്ലാത്തതിനാല്‍ തനിക്ക് കുടിവെള്ളം നിഷേധിച്ച അയല്‍ക്കാരുമായി അസിയ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പ്രശ്‌നത്തില്‍ അസിയ ബിബിയുടെ ഭാഗത്ത് നിന്ന് ഇടപെടാന്‍ ശ്രമിച്ച രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ വിഷയം ആഗോള ശ്രദ്ധ നേടി. അസിയ ബിബിയുടെ ഭര്‍ത്താവും മകളും കൊളോസിയത്തിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. തന്റെ ഭാര്യയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇത് ക്രിസ്ത്യാനികള്‍ക്കെതിരായ വെറുപ്പിന്റെ ഭാഗമാണെന്നും അസിയയുടെ ഭര്‍ത്താവ് ആഷിക് മാസി പറഞ്ഞു. ഇത് ക്രിസ്ത്യാനികളുടെ വംശഹത്യയാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റും ഇറ്റാലിയന്‍ തിരഞ്ഞെടുപ്പിന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ അന്റോണിയോ ടജാനി അഭിപ്രായപ്പെട്ടു.

ഇസ്ലാം മതത്തേയോ പ്രവാചകന്‍ മുഹമ്മദ് നബിയേയോ അവഹേളിക്കുന്നതോ അപമാനിക്കുന്നതോ പാകിസ്ഥാനില്‍ വധശിക്ഷ കിട്ടുന്ന കുറ്റങ്ങളാണ്. വ്യക്തിപരമായ താല്‍പര്യങ്ങളുടെ ഭാഗമായി മതനിന്ദ നിയമത്തെ ചൂഷണം ചെയ്യാന്‍ മത തീവ്രവാദികള്‍ അടക്കമുള്ളവര്‍ എപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. 2017 ഏപ്രിലില്‍ മതനിന്ദ കുറ്റം ആരോപിച്ച് അബ്ദുള്‍വാലി ഖാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ മഷല്‍ ഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ജൂണില്‍ ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് ഷിയ വിഭാഗക്കാരനായ വ്യക്തിയെ വധശിക്ഷയ്ക്ക് വിധിച്ചു. സെപ്റ്റംബറില്‍ മറ്റൊരു ക്രിസ്ത്യന്‍ സമുദായക്കാരനെ വധിശിക്ഷയ്ക്ക് വിധിച്ചത്, മുസ്ലീം സുഹൃത്തിന് വാട്‌സ് ആപ്പില്‍ ഇസ്ലാം വിരുദ്ധ കവിത അയച്ചു എന്ന് ആരോപിച്ചാണ്.

വായനയ്ക്ക്: https://goo.gl/8Vcx5u

This post was last modified on February 26, 2018 11:07 am