X

ശിരോവസ്ത്രമണിഞ്ഞവര്‍ നീഗ്രോക്ക് സമം ; ഫ്രഞ്ച് മന്ത്രി

അഴിമുഖം പ്രതിനിധി

ശിരോവസ്ത്രമണിഞ്ഞ മുസ്ലിം സ്ത്രീകള്‍ അടിമത്തം സ്വീകരിച്ച അമേരിക്കന്‍ നീഗ്രോകള്‍ക്കു സമമെന്ന് ഫ്രഞ്ച് മന്ത്രി ലോറന്‍സ് റോസിങ്ഗോല്‍. ഫ്രഞ്ച് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ്  മുസ്ലിംസ്ത്രീകളെ അധിക്ഷേപിച്ച് ഫ്രഞ്ച് മന്ത്രിയുടെ വിവാദ പ്രസ്താവന. ഇസ്ലാമിക് ഫാഷന്‍ എന്ന വിഷയത്തെക്കുറിച്ച് ആര്‍.എം.സി റേഡിയോ, ബി.എഫ്.എം ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു മന്ത്രി. നീഗ്രോ എന്ന വാക്കുപയോഗിച്ചത് തെറ്റായിപ്പോയെന്ന്  പ്രസ്താവനയിറക്കിയെങ്കിലും ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ഇത്തരം ആരോപണങ്ങള്‍ റോസിങ്ഗോല്‍ മുമ്പും ഉന്നയിച്ചിട്ടുണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. യൂറോപ്പില്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള രാജ്യമാണ് ഫ്രാന്‍സ്. 2011 മുതല്‍ ഫ്രാന്‍സില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയിരുന്നു.

 

This post was last modified on December 27, 2016 3:59 pm

Related Post
Leave a Comment