X

ഗൂഗിളിന്റെ ആദ്യ നെസ്റ്റ് ഹബ്ബ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

നെസ്റ്റ് ഹബ്ബിന് ക്യാമറ ഉള്‍പ്പെടുത്തിയിട്ടില്ല. കിടപ്പറയിലും മറ്റ് സ്വകാര്യ ഇടങ്ങളിലും ക്യാമറയോടുകൂടിയ ഉപകരണം വെക്കുന്നതിലുള്ള ആളുകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹബ്ബില്‍ നിന്നും ക്യാമറ ഒഴിവാക്കിയത്.

ആദ്യ സ്മാര്‍ട് ഡിസ്പ്ലേ ഗൂഗിള്‍ നെസ്റ്റ് ഹബ്ബ് ഇന്ത്യന്‍വിപണിയിലവതരിപ്പിച്ചു.ഏഴ് ഇഞ്ച് വലിപ്പമുള്ള നെസ്റ്റ് ഹബ്ബ് സ്മാര്‍ട് ഡിസ്പ്ലേയുടെ വിപണിയിലെ പ്രധാന എതിരാളി ആമസോണ്‍ എക്കോ ഷോ 5 ആയിരിക്കും.

ഷാവോമിയുമായി സഹകരിച്ച് സ്മാര്‍ട് നെസ്റ്റ് ഹബ്ബിനൊപ്പം എംഐ സെക്യൂരിറ്റി ക്യാമറ ഗൂഗിള്‍ സൗജന്യമായി നല്‍കും. ചോക്ക്, ചാര്‍ക്കോള്‍ നിറങ്ങളിലാണ് നെസ്റ്റ് ഹബ്ബ് ലഭ്യമാവുക. പരസ്പരം ബന്ധിപ്പിച്ച ലൈറ്റുകള്‍, സെക്യൂരിറ്റി ക്യാമറ, ഏസി, ടെലിവിഷന്‍ പോലുള്ള സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കനും ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ്, ഗൂഗിള്‍ ഫോട്ടോ പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കാനും നെസ്റ്റ് ഹബ്ബ് ഉപയോഗിച്ച് സാധിക്കും.3500 ഓളം ആഗോള ബ്രാന്റുകളുടെ സ്മാര്‍ട് ഉല്‍പ്പന്നങ്ങള്‍ നെസ്റ്റ് ഹബ്ബുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഷാവോമിയുടെ ഉല്‍പ്പന്നങ്ങള്‍, സിസ്‌ക ലൈറ്റുകള്‍, ഓക്ടര്‍ പ്ലഗ്, ഫിലിപ്‌സ് ഹ്യൂ, എല്‍ജി ഉള്‍പ്പടെയുള്ളവയാണിവ.

9,999 രൂപയാണ് ഇതിന്റെ വില. 5.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള എക്കോ ഷോ 5ന് 8999 രൂപയാണ് വില. നെസ്റ്റ് ഹബ്ബിന് ക്യാമറ ഉള്‍പ്പെടുത്തിയിട്ടില്ല. കിടപ്പറയിലും മറ്റ് സ്വകാര്യ ഇടങ്ങളിലും ക്യാമറയോടുകൂടിയ ഉപകരണം വെക്കുന്നതിലുള്ള ആളുകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹബ്ബില്‍ നിന്നും ക്യാമറ ഒഴിവാക്കിയത്.

This post was last modified on September 2, 2019 3:15 pm