ഫെബ്രുവരി മാസത്തിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടയിൽ പാക് പട്ടാളത്തിന്റെ പിടിയിൽ പെടുകയും പിന്നീട് മോചിതനാകുകയും ചെയ്ത വിങ് കമാന്‍ഡർ അഭിനന്ദൻ വർധമാൻ വീണ്ടും മിഗ് 21 വിമാനം പറത്തി. പരിക്കുകളുടെ പിടിയിലായിരുന്നതിനാലാണ് വീണ്ടും വ്യോമയാനം നടത്താൻ അഭിനന്ദൻ ആറുമാസത്തോളമെടുത്തത്. എയർ ചീഫ് മാർഷൽ ബിഎസ് ധനോവയുമൊത്താണ് അഭിനന്ദൻ വിമാനം പറത്തിയത്.
രണ്ടാഴ്ച മുമ്പു മുതൽക്കേ അഭിനന്ദൻ മിഗ് വിമാനം പറത്താൻ തുടങ്ങിയിരുന്നെന്നാണ് വിവരം. പത്താൻകോട്ടിലെ എയര്‍ബേസിൽ നിന്ന് രാവിലെ പതിനൊന്നരയോടെയാണ് വിമാനം പറന്നുയർന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അഭിനന്ദൻ വിമാനം പറത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇവയിലൊന്നും അദ്ദേഹത്തിന്റെ വിഖ്യാതമായിത്തീർന്ന ആ വലിയ മീശയില്ലെന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരിയിലെ സംഭവത്തിനു ശേഷം അഭിനന്ദന് രാജ്യത്ത് ഹീറോ പരിവേഷം ലഭിച്ചിരുന്നു. ഈ മീശയെ ധാരാളം യുവാക്കൾ അനുകരിക്കുകയുമുണ്ടായി.
Leave a Comment