X

‘ഡ്രം പോർട്ടബിൾ’ വയർലെസ് സ്പീക്കറുമായി സൗണ്ട് വൺ

ഐപി5 വാട്ടർ ആന്റ് ഡസ്റ്റ് റസിസ്റ്റൻസ് സംവിധാനം സ്പീക്കറിനെ വ്യത്യസ്തമാക്കുന്നുണ്ട്.

ബഡ്ജറ്റ് പേഴ്‌സണൽ ഓഡിയോ, മൊബൈൽ അക്‌സസറീസ് ബ്രാന്റായ സൗണ്ട് വൺ പുത്തൻ ഡ്രം പോർട്ടബിൾ വയർലെസ് സ്പീക്കറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3,490 രൂപയാണ് വില. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളിലും തെരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകളിലും സ്പീക്കർ ലഭിക്കും.

ബ്ലൂടൂത്ത് 4.2 കണക്ടീവിറ്റിയിലാണ് സ്പീക്കർ പ്രവർത്തിക്കുന്നത്. ഐപി5 വാട്ടർ ആന്റ് ഡസ്റ്റ് റസിസ്റ്റൻസ് സംവിധാനം സ്പീക്കറിനെ വ്യത്യസ്തമാക്കുന്നുണ്ട്. 5 വാട്ടിന്റെ രണ്ട് സ്പീക്കറുകൾക്ക് സുരക്ഷയേകാൻ ഫാബ്രിക് റാപ്പ്ഡ് പുറം കവർ സജ്ജമാക്കിയിട്ടുണ്ട്. ആകെ 10 വാട്ടിന്റെ ഔട്ട്പുട്ടാണ് സ്പീക്കർ നൽകുക.

മൈക്രോ എസ്.ഡി കാർഡിൽ നിന്നുള്ള ഓഡിയോ പ്ലേബാക്കും സാധ്യമാണ്. ഹാന്റ്‌സ് ഫ്രീ ഉപയോഗത്തിനായി മൈക്രോഫോൺ സംവിധാനവും സ്പീക്കറിലുണ്ട്. 2,000 മില്ലി ആംപയർ ബാറ്ററി കരുത്താണ് സൗണ്ട് വൺ ഡ്രം വയർലെസ് സ്പീക്കറിലുള്ളത്. എട്ടുമണിക്കൂറിന്റെ പ്ലേബാക്ക് സമയം കമ്പനി വാഗ്ദാനം നൽകുന്നു.

സ്പീക്കറിന്റെ മുകൾ ഭാഗത്താണ് കണ്ട്രോൾ കീ ഘടിപ്പിച്ചിരിക്കുന്നത്. കൊണ്ടു നടക്കുന്നതിനായി ഫാബ്രിക് റിബണും സ്പീക്കറിലുണ്ട്. 649 ഗ്രാമാണ് ഭാരം. 3.5 മില്ലിമീറ്റർ കേബിൾ, യു.എസ്.ബി കണക്ടീവിറ്റി സംവിധാനങ്ങൾ സ്പീക്കറിലുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് X60 എന്ന വയർലെസ് ഹെഡ്‌സെറ്റ് മോഡൽ സൗണ്ട് വൺ പുറത്തിറക്കിയത്. 1,890 രൂപയായിരുന്നു വില.

സൗണ്ട് വണ്ണിനെ അറിയാത്തവർക്കായി

പ്രമുഖ ഇലക്ട്രോണിക് നിർമാതാക്കളാണ് സൗണ്ട് വൺ. വിലക്കുറവിൽ ക്വാളിറ്റിയുള്ള ഇയർഫോൺ, സ്പീക്കർ, കേബിളുകൾ, മൊബൈൽഫോൺ ഉപകരണങ്ങൾ എന്നിവ വിപണിയിലെത്തിക്കുന്നുണ്ട് സൗണ്ട് വൺ.

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts