X

എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ താപനില 3ഡിഗ്രി വരെ ഉയരാൻ സധ്യത; സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുണമെന്നും അറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് കനത്ത ചൂട് തുചടരുന്ന സാചര്യത്തിൽ ഇന്നും സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്.  കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍, 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

പുതിയ സാഹചര്യത്തിൽ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് തൊഴിൽ ദാതാക്കൾ പാലിക്കണമെന്നും, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുണമെന്നും അറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണം. അവധി പ്രമാണിച്ച് കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുണമെന്നും അറിപ്പ് പറയുന്നു.

സൂര്യാഘാതം ഒഴിവാക്കുവാനായി 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കുക. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിർദേശം ചൂണ്ടിക്കാട്ടുന്നു.

 

Also Read- പാലക്കാട് ചൂട് 41 ഡിഗ്രി സെല്‍ഷ്യല്‍സിലെത്തി; അഞ്ച് ജില്ലകള്‍ക്ക് സൂര്യഘാത, സൂര്യതാപ മുന്നറിയിപ്പ്

This post was last modified on March 17, 2019 9:53 am