രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും വാണിജ്യ ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വില കൂട്ടിയിട്ടുണ്ട്. ഗാര്‍ഹികാവശ്യത്തിനുളള സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറുകള്‍ക്ക് ഇനി 764 രൂപ 50 പൈസ നല്‍കേണ്ടി വരും.
വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന് 148 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 1386 രൂപയായി ഉയര്‍ന്നു. നേരത്തെ 2017-18ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. അന്ന് യഥാക്രമം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമായിരുന്നു വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടയ്ക്ക് ഇത് രണ്ടാമത്തെ തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.
നോട്ട് നിരോധനം ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ സാധാരണക്കാര്‍ക്കുണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറുന്നതിന് മുമ്പാണ് അടുത്ത പ്രഹരം. ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പാചക വാതക വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
This post was last modified on March 1, 2017 9:30 am
Leave a Comment