X

യുകെ കെട്ടിട വിലയില്‍ 2.54 ലക്ഷത്തിന്റെ വര്‍ദ്ധന

സ്കോട്ട്ലന്‍റിലേയും വടക്കൻ ഇംഗ്ലണ്ടിലേയും നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ വില വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ എഡിൻബറോയില്‍ 8.2 ശതമാനമാണ് വില വർദ്ധിച്ചത്.

ഈ വര്‍ഷം മാർച്ചിൽ യു.കെ നഗരങ്ങളിലെ കെട്ടിടങ്ങളുടെ ശരാശരി വില 254,200 പൗണ്ട് (354,127 യുഎസ് ഡോളർ) വർദ്ധിച്ചതായി കെട്ടിടങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്ന ‘ഹോംട്രാക്ക്’ റിപ്പോര്‍ട്ട് പറയുന്നു. യുകെയിലെ പ്രധാനപ്പെട്ട 20 നഗരങ്ങളെ വിശകലനം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5.5 ശതമാനമാണ് കെട്ടിടങ്ങളുടെ വില വര്‍ധിച്ചത്. എന്നാല്‍, ആഡംബര ഭവനങ്ങളുടെ കണക്കുകള്‍ അവര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

സ്കോട്ട്ലന്‍റിലേയും വടക്കൻ ഇംഗ്ലണ്ടിലേയും നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ വില വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ എഡിൻബറില്‍ 8.2 ശതമാനമാണ് വില വർദ്ധിച്ചത്. നോട്ടിംഗ്ഹാം, മാഞ്ചസ്റ്റർ നഗരങ്ങളിലും യഥാക്രമം 8%, 7.4% വര്‍ദ്ധനവുണ്ടായി. പഠനം നടത്തിയ 20 നഗരങ്ങളില്‍ പകുതിയിലധികവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ യൂണിവേഴ്സിറ്റി നഗരമായ ഓക്സ്ഫോർഡില്‍ മാത്രമാണ് വളര്‍ച്ചാ നിരക്ക് അല്പം കുറഞ്ഞത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സ്കോട്ട്ലൻഡിലെ ആബർഡീനില്‍ 6.9%വും, ഇംഗ്ലണ്ടിന്‍റെ കിഴക്കൻ ഭാഗത്തുള്ള കേംബ്രിഡ്ജില്‍ 1.2%വും വില കുറഞ്ഞു. വളര്‍ച്ചാ നിരക്ക് മന്ദഗതിയില്‍ ആയിരുന്ന ലണ്ടന്‍ നഗരത്തിലും ഉണര്‍വ്വ് പ്രകടമാണ്. ‘ലണ്ടനിലെ വിപണി സാഹചര്യങ്ങളിൽ കാണുന്ന ചെറിയ തോതിലുള്ള വിലക്കയറ്റം അത്ഭുതകരമല്ല’ എന്ന് റിപ്പോർട്ടില്‍ പറയുന്നു. ലണ്ടനിലെ പ്രധാന ഭാഗങ്ങളിലടക്കം കഴിഞ്ഞ രണ്ട് വർഷങ്ങളായി ചോദിക്കുന്ന വിലയില്‍ വന്ന കുറവും, ഡിസ്കൌണ്ടുകള്‍ നല്‍കുന്നതില്‍ വന്ന മാറ്റവുമെല്ലാം വളര്‍ച്ചാനിരക്ക് കൂടുന്നതിന് സഹായകരമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

This post was last modified on April 28, 2018 5:06 pm