X

മത്തങ്ങാ തലയാ നീ മലയാളികള്‍ എന്ന് കേട്ടിട്ടുണ്ടോ?; പാക് ജനറല്‍ അസിം ബാവ്ജയുടെ ഫെയ്‌സ്ബുക്കില്‍ മലയാളികളുടെ പൊങ്കാല

അഴിമുഖം പ്രതിനിധി

പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണം നുണയാണ് എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട പാക്കിസ്ഥാന്‍ ജനറല്‍ അസിം ബാവ്ജയ്ക്ക് മലയാളികളുടെ വക പൊങ്കാല. ‘മിന്നാലാക്രമണം നടത്തിയെന്ന് ഇന്ത്യ പറയുന്നത് നുണയാണ്.  നിയന്ത്രണരേഖ ലംഘിച്ചുള്ള വെടിവയ്പ്പിനെ ന്യായീകരിക്കുന്ന തരത്തിലുള്ള മീഡിയ ഹൈപ്പ് സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഇന്ത്യ പയറ്റുന്നത്. അതിര്‍ത്തു കടന്നുള്ള മിന്നലാക്രമണം അവര്‍ സൃഷ്ടിച്ചെടുത്ത കഥമാത്രമാണ്. പാകിസ്താന്റെ മണ്ണില്‍ കടന്ന് അത്തരത്തില്‍ ഏതെങ്കിലും ആക്രമണം നടത്തിയാല്‍ അതിനുള്ള തക്ക മറുപടി ഇന്ത്യക്ക് കിട്ടിയിരിക്കും’.

ഇതായിരുന്നു ബാവ്ജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇട്ടു കഴിഞ്ഞു നിമിഷങ്ങള്‍ക്കകം ബാവ്ജയ്ക്ക് നേരെ മലയാളികളുടെ മിന്നലാക്രമണമെത്തി. ഇത്തരത്തില്‍ ഒരു ആക്രമണം ബാവ്ജ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. 

ജനറല്‍ അസിം ബാവ്ജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്ന മലയാളികളുടെ കമെന്റുകള്‍-

‘ഡാ ഡാ ഇങ്ങോട്ട് നോക്കെടാ നീ മോഡി മോഡി എന്നു കേട്ടിട്ടുണ്ടോ, നീ ഇന്ത്യന്‍ ആര്‍മി എന്നു കേട്ടിട്ടുണ്ടോ, ഡാ മത്തങ്ങാ തലയാ നീ മലയാളികള്‍ എന്ന് കേട്ടിട്ടുണ്ടോ,,, മോഡിയെയും ഇന്ത്യന്‍ ആര്‍മിയെയും നീ ഇനി ഒരിയ്ക്കലും മറക്കില്ല. അവരെ മറന്നാലും നീ ഇനി മലയാളികളെ ജന്മത് മറക്കില്ല പോയി ഷെറപ്പോവയോട് ചോദിയ്‌ക്കെടാ ആരാ മലയാളീന്നു….’

‘നീയൊക്കെ യുദ്ധം ചെയ്താല്‍ എന്ത് ഉണ്ടാവും എന്നാ വിചാരം,, ഞങ്ങള്‍ ഒരുവര്‍ഷത്തേക്ക് യുദ്ധം അങ്ങോട്ട് നീട്ടും .. പിന്നെ നിന്റെ ഒരുചൈനീസ് മിസൈലും വിമാനോം വര്‍ക്കാവൂല ,,ചൈനീസ് സാധനങ്ങള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ വര്‍ക്ക് ആവൂലെടാ…’

‘ഉമ്മറത്തു കയറി വിളയാടിയതും പോരാഞ്ഞ് ആ വിവരം ഫോണില്‍ വിളിച്ച് അറിയിക്കുന്ന ഹീറോയിസം.. ആര്‍മി ഡാ…’

‘അയ്യോ.. പേജ് മാറി പോയോ…. ഒരു പാകിസ്താനി ജനറലിന്റെ പേജ് തപ്പി വന്നതാ ഇവിടെ എത്തിയപ്പോ.. മുഴവന്‍ മലയാളികളും…’

‘മലയാളികളോടാ കളി ..അതും ഫെയിസ്ബൂക്കില്‍..’

‘എന്ത് പറ്റി ഒരു ക്ഷീണം ? ഒരു ഷോഡ എടുക്കട്ടേ?’

This post was last modified on December 27, 2016 4:53 pm