X

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്: ശബരിനാഥിന് നാല് വര്‍ഷം തടവ്

അഴിമുഖം പ്രതിനിധി

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ശബരിനാഥിന് 13 കേസുകളിലായി 20 വർഷം തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നത് കൊണ്ട് നാല് വർഷം തടവ് മാത്രമാണ് ലഭിക്കുക. ആറു മാസം കഴിഞ്ഞാല്‍ ശബരിനാഥിന് പുറത്തിറങ്ങാം. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

തടവ് ശിക്ഷക്ക് പുറമെ 8.28 കോടി രൂപ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഈ തുക കേസുകളിലെ 26 സാക്ഷികൾക്കായി വീതിച്ച് നൽകണം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ രണ്ട് കേസുകളിൽ ശബരിനാഥ് കുറ്റസമ്മതം നടത്തിയിരുന്നു. ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ. 2008 ൽ നടന്ന കേസിൽ 7.5 കോടിയുടെ സാമ്പത്തിക തട്ടിപ്പായിരുന്നു നടന്നത്.

This post was last modified on December 27, 2016 2:26 pm