X

ഗൌരിയമ്മ സി പി എമ്മിലേക്ക്?

അഴിമുഖം പ്രതിനിധി

ഗൌരിയമ്മയെ സി പി എമ്മിലേക്ക് ക്ഷണിച്ച് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം കൊടുക്കാമെന്ന് പറഞ്ഞ കോടിയേരി ഗൌരിയമ്മയുടെ കൂടെ വരുന്നവരെയും പരിഗണിക്കുമെന്ന് വാഗ്ദാനം ചെയ്തു. ആലപ്പുഴ ചാത്തനാട്ടെ ഗൌരിയമ്മയുടെ വീട്ടില്‍ എത്തിയായിരുന്നു കോടിയേരി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കാമെന്നായിരുന്നു ഗൌരിയമ്മയുടെ പ്രതികരണം.

യു ഡി എഫുമായുള്ള ബന്ധം ജെ എസ് എസ് വേര്‍പെടുത്തിയത് മുതല്‍ ഗൌരിയമ്മ സി പി എമ്മിലേക്ക് തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമായിരുന്നു. അതിന് ആക്കം പകരുന്നതാണ് കൊടിയേരിയുടെ പുതിയ നീക്കം.   

This post was last modified on December 27, 2016 2:53 pm

Related Post
Leave a Comment