X

പുന്നപ്ര വയലാര്‍ സമരത്തില്‍ വീഴ്ച പറ്റിയെന്ന് കെആര്‍ ഗൌരിയമ്മ ഹിന്ദു ഐക്യവേദി സെമിനാറില്‍

ക്ഷേത്രപ്രവേശനം ഉള്‍പ്പെടെയുള്ള സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു പുന്നപ്ര വയലാര്‍ പോരാട്ടം

പുന്നപ്ര വയലാര്‍ സമരത്തില്‍ വീഴ്ച സംഭവിച്ചു എന്നും നിറതോക്കിന് മുന്‍പിലേക്ക് തൊഴിലാളികളെ പറഞ്ഞയക്കരുതായിരുന്നു എന്നും മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായിരുന്ന കെആര്‍ ഗൗരിയമ്മ. സമരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. അക്കാലത്ത് അഭിഭാഷകയായി ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. സമരത്തെ പുകഴ്ത്തി കുറേക്കാലം പ്രസംഗിച്ചു നടന്നിട്ടുള്ളതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും ഗൌരിയമ്മ പറഞ്ഞു.

ഹിന്ദു ഐക്യവേദിയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുളള ‘പുന്നപ്ര വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരിയമ്മ. അനാരോഗ്യം മൂലം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഗൌരിഅമ്മ സംസാരിച്ചത്. ക്ഷേത്രപ്രവേശനം ഉള്‍പ്പെടെയുള്ള സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു പുന്നപ്ര വയലാര്‍ പോരാട്ടമെന്നും  ഗൌരിയമ്മ കൂട്ടിച്ചേര്‍ത്തു.

ഗൌരിയമ്മ വന്നില്ലെങ്കിലും അവരുടെ സാന്നിധ്യം ഹിന്ദു ഐക്യ വേദി നടത്തിയ ഒരു പരിപാടിയില്‍ ഉണ്ടായത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സഖ്യത്തിലേക്ക് പോകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. സിപിഎമ്മുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ആ പാര്‍ട്ടി പുതിയ തീരുമാനമൊന്നും കൈകൊള്ളാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.

This post was last modified on March 20, 2017 9:23 am