തിരുവനന്തപുരം കേരള അക്കാഡമി ലോ കോളേജ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ആധാരമായ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഗവര്‍ണര്‍ പി സദാശിവം കേരള സര്‍വകലാശാലയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോളേജിലെ സംഭവവികാസങ്ങളും സര്‍വകലാശാല സ്വീകരിച്ച നടപടികളും സംബന്ധിച്ച റിപ്പോര്‍ട്ടാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോളേജിനെതിരെ നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേയ്ക്ക് പരീക്ഷാ നടത്തിപ്പ് അടക്കമുള്ള ചുമതലകളില്‍ നിന്ന് വിലക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
പരീക്ഷാനടത്തിപ്പിലോ ഇന്റേണല്‍ അസസ്‌മെന്റിലോ ഹോസ്റ്റല്‍ കാര്യങ്ങളിലോ ഇടപെടാന്‍ കഴിയാത്ത വിധമാണ് വിലക്ക്. ലോ അക്കാദമി മാനേജ്‌മെന്റിനും പ്രിന്‍സിപ്പാളിനുമെതിരെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന ഒമ്പതംഗ ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് യോഗം ശരിവച്ചിരുന്നു. പ്രിന്‍സിപ്പാളിനെതിരെ ഉചിതമായ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഉപസമിതി റിപ്പോര്‍ട്ട് സര്‍ക്കാരിനും ലോ അക്കാദമി മാനേജ്‌മെന്റിനും കൈമാറും. ഉപസമിതി കണ്ടെത്തിയ ഗുരുതരവീഴ്ചകളില്‍ നടപടി സ്വീകരിക്കാന്‍ വിവിധ സമിതികളെ യോഗം ചുമതലപ്പെടുത്തി.
Leave a Comment