X

കുണ്ടറയില്‍ പത്തുവയസ്സുകാരിയെ മുത്തശ്ശന്‍ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയും അറസ്റ്റില്‍

ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നാണ് മുത്തശ്ശി ലതാ മേരിയെ അറസ്റ്റ് ചെയ്തത്

കുണ്ടറയില്‍ മുത്തശ്ശന്റെ പീഡനത്തിനിരയായ പത്തുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുത്തശ്ശിയും അറസ്റ്റില്‍. ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നാണ് മുത്തശ്ശി ലതാ മേരിയെ അറസ്റ്റ് ചെയ്തത്.

കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയായ വിക്ടറിന് ഒത്താശ ചെയ്തത് ഇവരാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. കേസില്‍ രണ്ടാം പ്രതിയാണ് ഇവര്‍. മരിച്ച പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും അമ്മയും കേസില്‍ സാക്ഷികളാകും. അതേസമയം ഇവരുടെ അയല്‍വാസി 14 വയസ്സുകാരന്റെ മരണത്തിലും വിക്ടറിനും ഇയാളുടെ മകനും പങ്കുണ്ടെന്ന് ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കും.

ഇതിനിടെ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. ഡിജിപി ലോക്‌നാഥ് ബഹ്രയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.

സംഭവത്തില്‍ വിക്ടറിന്റെ പങ്ക് വെളിപ്പെടുത്തിയത് ലത മേരിയാണ്. എന്നാല്‍ വിക്ടര്‍ പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മനശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തില്‍ മൂത്ത കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ പീഡനവിവരം മുത്തശ്ശിയ്ക്കും അമ്മയ്ക്കും അറിയാമായിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Related Post
Leave a Comment