X

ശമ്പളമില്ല, പട്ടിണി മാത്രം; ഗള്‍ഫില്‍ കുടങ്ങിയവര്‍ക്കുള്ളത് കണ്ണീര്‍ കഥകള്‍

അഴിമുഖം പ്രതിനിധി

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശില്‍ നിന്നും മൂവായിരത്തിലധികം പോരാണ് സൗദിയിലും കുവൈറ്റിലുമായി കുടുങ്ങിയിരിക്കുന്നതെന്നാണ് ആന്ധ്രപ്രദേശിലെ പ്രവാസികാര്യ വകുപ്പ്‌
മന്ത്രി പാലെ രഘുനാഥ് പറഞ്ഞു.

“എല്ലാ വെള്ളിയാഴ്ചയും വീട്ടിലേക്ക് വിളിച്ചു കൊണ്ടിരുന്ന അച്ഛന്‍ ഈ ആഴ്ച വിളിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞതനുസരിച്ച് ശമ്പളം സമയത്ത് കിട്ടുന്നുണ്ടായിരുന്നില്ലായിരുന്നുവെന്നും ജോലി ചെയ്തിരുന്ന കമ്പനി അടച്ചു പൂട്ടാനുള്ള സാധ്യതയുമുണ്ടെന്നും അച്ഛന്‍ പറഞ്ഞിരുന്നു” ;  ബഹ്‌റിനില്‍ ജോലി ചെയ്യുന്ന ചന്ദ്രയ്യയുടെ മകന്‍ മാര്‍സിങ്കി ദിനേഷ് പറയുന്നു.

ഇങ്ങനെ നിരവധി പേരാണ് ഗള്‍ഫ് നാടുകളില്‍ ശമ്പളം കിട്ടാതെയും പട്ടിണിയും സഹിച്ച് ജീവിക്കുന്നത്. അവരുടെ കുടുംബങ്ങള്‍ക്ക് പറയാന്‍ ഏറെ കഥകളുമുണ്ട്.

വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/zfIWkF

This post was last modified on August 3, 2016 11:15 am