X

തൊഴിലാളികളുടെ ഇഖാമ സൗദി സൗജന്യമായി പുതുക്കി നല്‍കും

അഴിമുഖം പ്രതിനിധി

പുതുക്കിലഭിക്കാത്ത ഇഖാമ സൗജന്യമായി തൊഴിലാളികള്‍ക്ക് പുതുക്കി നല്‍കുമെന്ന് സൗദി തൊഴില്‍മന്ത്രാലയം. സ്പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റാനും തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനും മന്ത്രാലയം തീരുമാനിച്ചു.

ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായത്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചട്ടുണ്ട്.

പ്രശ്നപരിഹാരത്തിനായി ഇന്ത്യന്‍ കേന്ദ്രവിദേശ കാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ് ജിദ്ദയിലെത്തി. റിയാദില്‍ സൗദി തൊഴില്‍മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഒപ്പം സൗദിയിലെ വിവിധ കമ്പനികളുമായും അദ്ദേഹം ചര്‍ച്ച നടത്തും. തോഴിലാളികളെ പുനരധിവസിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സൗദിയിലെ മൂന്ന് കേന്ദ്രങ്ങളിലെ ലേബര്‍ ക്യാമ്പുകളിലാണ് പ്രധാനമായും തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നത്. റിയാദിലെ ഓജര്‍ കമ്പനിയുടെ ലേബര്‍ക്യാമ്പില്‍ ഭക്ഷണം ലഭിക്കാതെ 2800 പേരാണുള്ളത്. ഇവിടെയുള്ള നാലുക്യാമ്പുകളിലായി 175 മലയാളികളും കുടുങ്ങിക്കിടക്കുന്നു. തായിഫ്, മേക്ക, ജിദ്ദ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 2450 പേരാണുള്ളത്. ഇവിടെ നൂറോളം മലയാളികളുണ്ട്.

This post was last modified on December 27, 2016 4:31 pm

Related Post
Leave a Comment