X

സിംകാർഡ് വാങ്ങാൻ സൗദിക്കാരന്‍ ഒട്ടകവുമായി മാളിലെത്തി

ഒരു സിംകാര്‍ഡ് വാങ്ങാനാണ് വൃദ്ധൻ മാളിലെത്തിയത്. മാളിനകത്ത് ഒട്ടകം തന്റെ പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കുകയും ചെയ്തു.

ജാസ്മിന്‍ ജില്ലയിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം. സിംകാർഡ് വാങ്ങാനെത്തിയയാൾ താൻ വന്ന ‘വാഹന’ത്തെ മാളിനു പുറത്തു നിറുത്താൻ തയ്യാറായില്ല. സെക്യൂരിറ്റിക്കാർ തടയാൻ ശ്രമിച്ചെങ്കിലും തന്റെ ഒട്ടകവുമായി ഷോപ്പിങ്ങിനെത്തിയ വൃദ്ധൻ അകത്തു കയറുക തന്നെ ചെയ്തു.

ഒരു സിംകാര്‍ഡ് വാങ്ങാനാണ് വൃദ്ധൻ മാളിലെത്തിയത്. മാളിനകത്ത് ഒട്ടകം തന്റെ പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായതോടെ വൃദ്ധനെ പ്രകീര്‍ത്തിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തി. അറബിനാടിന്റെ പൈതൃകത്തെ കൂടെക്കൂട്ടുകയാണ് വൃദ്ധൻ ചെയ്തത് എന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്നാൽ ഇത് അലവലാതിത്തരമായിപ്പോയി എന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.

വൃദ്ധന്റെ പാരമ്പര്യം കൈവിടാത്ത നടപടിയിൽ വികാരപരമായി പ്രചോദിതനായ @sandoos9 എന്ന ട്വിറ്റർ മഹാകവി ഇപ്രകാരം കവിതയെഴുതി:

“നഷ്ടപ്പെട്ട മണൽക്കാടിന്റെ ഓർമ്മയാൽ മനം
ഒറ്റപ്പെട്ടു പോയോരെന്റെ ഒട്ടകത്തെയും കൂട്ടി
ഇന്നു ഞാനെത്തിയീ മാളിൽ അവൾക്കൊരു
കൂട്ടിന്നുതകുന്ന സ്മാർട്ട്ഫോൺ വാങ്ങുവാൻ”

This post was last modified on April 21, 2018 10:08 am