X

നോട്ട് നിരോധനത്തിന്റെ സംഭാവന: ഏറ്റവുമധികം കള്ളനോട്ടുകള്‍ ബാങ്കിലെത്തിയെന്ന് സര്‍ക്കാര്‍ ഏജന്‍സി

2008-09 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഏറ്റവുമധികം സിസിആര്‍ രേഖപ്പെടുത്തിയത് നോട്ട് നിരോധന വര്‍ഷമായിരുന്നു.

നോട്ട് നിരോധന കാലത്ത് റെക്കോഡ് നിലയില്‍ കള്ളനോട്ടുകള്‍ ബാങ്കുകളിലെത്തിയതായി ധന മന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യന്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്‌ഐയു) റിപ്പോര്‍ട്ട്. സംശയകരമായ പണമിടപാടുകളുടെയും നിക്ഷേപങ്ങളുടേയും കാര്യത്തില്‍ 480 ശതമാനം വര്‍ദ്ധനയുണ്ടായിരിക്കുന്നതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016-17 വര്‍ഷം സംശയകരമായ ഇടപാടുകള്‍ 400 ശതമാനം വര്‍ദ്ധിച്ചതായാണ് എഫ്‌ഐയു റിപ്പോര്‍ട്ട് പറയുന്നത്. 4.73 ലക്ഷത്തിലധികം എസ് ടി ആര്‍ (സസ്പീഷ്യസ് ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്ട്‌സ്) ആണ് വന്നിരിക്കുന്നത്.

മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3.22 ലക്ഷം അധികം എസ് ടി ആറുകള്‍. കള്ളനോട്ടുകള്‍ സംബന്ധിച്ച സിസിആറുകളിലും (കൗണ്ടര്‍ഫീറ്റ് കറന്‍സി റിപ്പോര്‍ട്ട്) വര്‍ദ്ധനയുണ്ടായി. 2015-16ല്‍ 4.10 ലക്ഷം ആയിരുന്നത് 2016-17ല്‍ 7.33 ലക്ഷം ആയി ഉയര്‍ന്നു. 2008-09 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഏറ്റവുമധികം സിസിആര്‍ രേഖപ്പെടുത്തിയത് നോട്ട് നിരോധന വര്‍ഷമായിരുന്നു.

This post was last modified on April 21, 2018 10:45 am