X

പോക്കിമോനെ പിടിക്കാന്‍ നടന്നത് 227 കിലോമീറ്റര്‍; കുറഞ്ഞത് 20 കിലോ ഭാരം

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ബ്രിട്ടന്‍ സ്വദേശിയായ സാം ക്ലാര്‍ക്കിന്റെ ഭാരം 140 കിലോ ആയിരുന്നു. വ്യക്തമായി പറഞ്ഞാല്‍ ഈ മാസം അഞ്ചിന് മുന്‍പ്. എന്നാല്‍ ഇപ്പോള്‍ അത് 120 ആയിരിക്കുകയാണ്.

ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്തോ ഭക്ഷണം ക്രമീകരിച്ചോ അല്ല സാം ഭാരം കുറച്ചത്. അതിനു സാമും ഭാര്യയും നന്ദി പറയുന്നത് പോക്കിമോന്‍ ഗോയോടാണ്. കാരണം മറ്റൊന്നുമല്ല. പോക്കിമോനെ പിടിക്കാന്‍ ഇയാള്‍ നടന്നത് എകദേശം 141 മൈല്‍ ആണ്. അതായത് 227 കിലോമീറ്റര്‍. അവിടെയും ഇവിടെയും നടന്ന് സാം ഇതുവരെ 1390 പോക്കിമോന്‍ ക്യാരക്ടറുകളെ പിടിക്കുകയും ചെയ്തു.

ആറുവര്‍ഷമായി താന്‍ ധരിക്കാതിരുന്ന ട്രൌസറുകള്‍ ഇപ്പോള്‍ തനിക്ക് ഫിറ്റ് ആയി എന്നാണ് സാം പറയുന്നത്. ഭര്‍ത്താവിന്റെ ഭാരം കുറഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും എപ്പോഴും ഫോണില്‍ കളിച്ചു കൊണ്ടിരിക്കുന്നതില്‍ അല്‍പ്പം ദേഷ്യമില്ലാതില്ല സാമിന്റെ ഭാര്യ ഹെയ്ലിക്ക്.

എന്നാല്‍ സാമിന്റെ വാദം അത്ര വിശ്വസിക്കനാകില്ല എന്നാണ് മറ്റു ചിലര്‍ പറയുന്നത്.വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/fKP5ux

This post was last modified on July 31, 2016 4:06 pm

Related Post
Leave a Comment