അഴിമുഖം പ്രതിനിധി
ഗുജറാത്തിലെ ഉനയില്‍ നാലു ദളിതരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ജൂലൈ 19ന് ആണ് യോഗേഷ് സരിഖാട എന്ന 23 കാരന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.
പശുത്തോല്‍ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ മാസം 12 നാണ് ഗുജറാത്തില്‍ നാല് യുവാക്കളെ പൊതുജന മധ്യത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. യുവാക്കളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംസ്ഥാനത്തെ സ്വയം പ്രഖ്യാപിത ഗോസംരക്ഷകരില്‍ നിന്നും നേരിടുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ആയിരക്കണക്കിനു ദളിതരാണ് തെരുവിലിറങ്ങിയത്.
This post was last modified on December 27, 2016 4:32 pm
Leave a Comment