അഴിമുഖം പ്രതിനിധി
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ ജയില്‍മോചിതനായി. 9 മാസങ്ങള്‍ക്ക് ശേഷമാണ് ഹര്ദിക് പട്ടേല്‍ മോചിതനാകുന്നത്. മൂന്നു കേസുകളിലാണ് ഹര്‍ദിക് പട്ടേലിന് ജാമ്യം ലഭിച്ചത്. രണ്ടു കേസുകളില്‍ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു എങ്കിലും മൂന്നാമത്തെ കേസില്‍ ജാമ്യം ലഭിക്കാന്‍ വൈകിയതിനാലാണ് ജയില്‍മോചനം വൈകിയത്. ആറുമാസം ഗുജറാത്തിലും 9മാസം സംസ്ഥാനത്തെ മെഹ്സാനിയിലും പ്രവേശിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് അദ്ദേഹത്തിന് മൂന്നു കേസുകളിലും ജാമ്യം അനുവദിച്ചത്. കൂടാതെ ക്രമസമാധാനപ്രശ്നം ഉണ്ടാക്കില്ല എന്നുള്ള ഉറപ്പ് രേഖാമൂലം വാങ്ങണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും മധുരം വിതരണം ചെയ്തുമാണ് അനുയായികള്‍ ഹര്‍ദിക്കിനെ സ്വീകരിച്ചത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയെങ്കിലും ആറ് മാസത്തേക്ക് ഗുജറാത്തില്‍ നിന്നും വിട്ടുനില്‍ക്കണം എന്നാണ് നിബന്ധന. ഇന്നു രാവിലെ ലജ്‌പോര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഹര്‍ദിക് പട്ടേലും സംഘവും സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് റോഡ് ഷോ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പട്ടേല്‍ സമുദായത്തിന് സംവരണം നേടിക്കൊടുക്കുന്നതു വരെ തന്റെ പ്രക്ഷോഭം തുടരുമെന്നാണ് ഹാര്‍ദ്ദിക് പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
This post was last modified on December 27, 2016 4:21 pm
Leave a Comment