X

ബോക്‌സര്‍ ഷോര്‍ട്‌സ് ധരിച്ചാല്‍ ശുക്ലത്തിന്റെ അളവ് കൂടുമെന്ന് പഠനം

ശുക്ലം ഉള്‍പ്പാദിപ്പിക്കുന്ന സെര്‍ടോളി സെല്ലുകള്‍ക്ക് ഇറുകിയ അടി വസ്ത്രങ്ങളും ഷോര്‍ട്ട് ട്രൗസറുകളും ദോഷം ചെയ്യുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഹ്യൂമണ്‍ റീപ്രൊഡക്ഷന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അയഞ്ഞ ബോക്‌സര്‍ ഷോര്‍ട്‌സും അണ്ടര്‍വെയറുകളും ധരിക്കുന്ന പുരുഷന്മാര്‍ക്ക് ബീജസംഖ്യ താരതമ്യേന കൂടുതലായിരിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. യുഎസിലെ ബോസ്റ്റണിലുള്ള ഹാര്‍വാഡ് ടിഎച്ച് സ്‌കാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. വന്ധ്യത ചികിത്സ നടത്തുന്ന 656 പുരുഷന്മാരെ വച്ചാണ് ലിഡിയ മിന്‍ഗ്വെസ് അലാര്‍കോണ്‍ പഠനം നടത്തിയത്. ശുക്ലം ഉൽപ്പാദിപ്പിക്കുന്ന സെര്‍ടോളി സെല്ലുകള്‍ക്ക് ഇറുകിയ അടി വസ്ത്രങ്ങളും ഷോര്‍ട്ട് ട്രൗസറുകളും ദോഷം ചെയ്യുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഹ്യൂമണ്‍ റീപ്രൊഡക്ഷന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ധരിക്കുന്ന വസ്ത്രങ്ങളിൽ മാറ്റം വരുത്തിയാൽ ആണുങ്ങൾക്ക് ബിജസംഖ്യ എളുപ്പത്തിൽ മാറ്റം വരുത്താമെന്ന് ഗവേഷകരിലൊരാളായ ലിഡിയ മിൻഗ്വസ് അലാർകോൺ പറയുന്നു.

ബോക്സർ ഷോർട്ട്സ് ധരിക്കുന്നവര്‍ക്ക് ഇറുകിയതോ വായുസഞ്ചാരം കുറഞ്ഞതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നവരെ അപേക്ഷിച്ച് ബീജസംഖ്യ 25% കുറവായിരിക്കും. വലിപ്പം കുറഞ്ഞ അടിവസ്ത്രങ്ങൾ ധരിക്കുന്നവരുടെ ബീജസംഖ്യ താരതമ്യേന കുറവായിരിക്കും.

അടിവസ്ത്രങ്ങളും മറ്റു വസ്ത്രങ്ങളും ബീജസംഖ്യയെ ബാധിക്കുമോയെന്നത് പഴക്കമേറിയ ഒരു ഗവേഷണവിഷയമാണ്. ഇറുകിയ അടിവസ്ത്രങ്ങൾ വൃഷണതാപത്തിന് (scrotal heating) കാരണമാകുമെന്നും ഇത് ബീജനിർമാണം നടത്തുന്ന സെർടോളി സെൽസിനെ ഗുരുതരമായി ബാധിക്കും.

ബോക്‌സര്‍ ഷോര്‍ട്‌സ് ധരിക്കുന്ന പുരുഷന്മാരില്‍ ശരാശരി 64.7 മില്യണ്‍ മില്ലീ മീറ്റര്‍ സ്‌പേം ഉല്‍പ്പാദനം നടക്കുമ്പോള്‍ ഇറുകിയ അടിവസ്ത്രം ധരിക്കുന്നവരില്‍ ഇത് 51.19 ആണ്. ഇറുകിയ വസ്ത്രങ്ങള്‍ വൃഷ്ങ്ങളില്‍ ചൂടുണ്ടാക്കാനിടയാക്കുന്നു. അതേസമയം ഇത് പുനരുല്‍പ്പാദനത്തെ ബാധിക്കുന്നതായി പറയാന്‍ കഴിയില്ലെന്നാണ് നിഗമനം. കായിക പ്രവര്‍ത്തനങ്ങളും ബോഡി മാസുമെല്ലാം ഇതില്‍ ഘടകങ്ങളാണ്. സ്‌പേം ക്വാളിറ്റിയും ഇറുകിയ അടിവസ്ത്രവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രോളജി പ്രൊഫസര്‍ അലന്‍ പാസി രണ്ട് പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളും സമാനമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.

This post was last modified on August 11, 2018 5:06 pm