X

കാപ്പി നിങ്ങള്‍ക്ക് ദീര്‍ഘായുസ് നല്‍കുമെന്ന്‌

ഇതാ കാപ്പിക്കൊതിയന്‍മാര്‍ക്കുള്ള ഏഴ് ആരോഗ്യനേട്ടങ്ങള്‍

എഴുന്നേറ്റ ഉടനെ കടുപ്പത്തിലൊരു കാപ്പി. ഉന്മേഷം നിറഞ്ഞൊരു ദിവസം തുടങ്ങാന്‍ അത് മതി. എന്നാല്‍ വെറുമൊരു എനര്‍ജി ഡ്രിങ്കല്ല ഈ കാപ്പി എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ആരോഗ്യത്തിന് ഗുണകരമായ പല ഘടകങ്ങളും കാപ്പിയില്‍ അടങ്ങിയിരിക്കുന്നു. സ്ഥിരമായി കാപ്പി കുടിക്കുന്നവര്‍ക്ക് പല മാരക അസുഖങ്ങളും ബാധിക്കാനുള്ള സാധ്യതയും കുറവാണത്രേ!

ഇതാ കാപ്പിക്കൊതിയന്‍മാര്‍ക്കുള്ള ഏഴ് ആരോഗ്യനേട്ടങ്ങള്‍:

ലിവര്‍ സിറോസില്‍ നിന്ന് സംരക്ഷണം
കാപ്പി കൂടുതല്‍ കുടിക്കുന്നവര്‍ക്ക് ലിവര്‍ സിറോസിസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് അടുത്ത കാലത്തായി നടന്ന പഠനങ്ങള്‍ പറയുന്നത്. മദ്യപാനം കൂടുമ്പോഴാണ് കരളിന് അസുഖം ബാധിക്കുന്നത്. എന്നാല്‍ ഒരു കപ്പ് കാപ്പി ദിവസം അകത്താക്കിയാല്‍ ലിവര്‍ സിറോസിസിനുള്ള 22% സാധ്യതയാണ് കുറയുക. ദിവസേനയുള്ള രണ്ട് കപ്പ് കാപ്പി 43% വും മൂന്ന് കപ്പ് 57% വും നാല് കപ്പ് 67% വും അപകട സാധ്യത കുറക്കും.

പ്രമേഹത്തില്‍ നിന്ന് മോചനം
ദിവസം ആറിലധികം കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത 22% ആണ് കുറയുന്നു. ഒരു ദിവസം അധികം കുടിക്കുന്ന ഓരോ കപ്പ് കാപ്പിയും 7% ആണ് രോഗസാധ്യതയെ അകറ്റുന്നത്. രണ്ട് തരം പ്രമേഹങ്ങളെയും കുറക്കാന്‍ കാപ്പിക്കാകുന്നെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ഹൃദ്രോഗത്തോട് ബൈ ബൈ
ദിവസം മൂന്ന് മുതല്‍ അഞ്ച് കപ്പ് വരെ കാപ്പി കുടിക്കുന്നവര്‍ക്ക് ഹൃദ്രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകുന്നു. കാര്‍ഡിയോ വാസ്‌കുലാര്‍ അസുഖങ്ങള്‍ ബാധിച്ചുള്ള മരണത്തിന്റെ സാധ്യത കാപ്പി കുടിക്കുന്നവര്‍ക്ക് 19% കുറവാണ്. 200 ഓളം പഠനങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഹൃദയ ധമനികളുടെ ആരോഗ്യത്തെ സഹായിക്കുന്ന പല ഘടകങ്ങളും കാപ്പിയില്‍ അടങ്ങിയിരിക്കുന്നതിന് തെളിവുകളുണ്ട്.

കുടലിലെ കാന്‍സറിനെ ഭേദമാക്കാം
കുടലില്‍ അര്‍ബുദം പടരുന്നത് കാപ്പിയുടെ ചെറിയ തോതിലുള്ള ഉപയോഗം കൊണ്ട് 26% കുറക്കാമെന്നാണ് പറയുന്നത്. കാപ്പിയുടെ കടുത്ത ആരാധകരായവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യതയും കുറവാണ്.

ഗര്‍ഭാശയ, ഗള കാന്‍സര്‍, വായിലെ കാന്‍സര്‍, ലിവര്‍ കാന്‍സര്‍, പ്രോസറ്റേറ്റ് കാന്‍സര്‍ തുടങ്ങിയവയെ ഭേദപ്പെടുത്താനും വരാതിരിക്കാനും കാപ്പി ഉപയോഗിക്കാമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അല്‍ഷിമേഴ്‌സിനെ ഓടിക്കാം
ചെറിയ സമയത്തേക്കുള്ള ഊര്‍ജ്ജം കിട്ടാന്‍ കുറച്ച് കാപ്പി കുടിച്ചാല്‍ മതി. എന്നാല്‍ വയസ്സാകുമ്പോഴും തലച്ചോറിന്റെ എനര്‍ജി ലെവല്‍ നിലനിര്‍ത്താന്‍ കാപ്പിക്ക് ആകുമേ്രത. കാപ്പിയുടെ ഉപയോഗവും തലച്ചോറിന്റെ ആരോഗ്യവും ബന്ധപ്പെടുത്തി നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇവ സൂചിപ്പിക്കുന്നത് കാപ്പി കുടിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ്, സ്മൃതിനാശം തുടങ്ങിയവ വരാനുള്ള സാധ്യത 16% കുറവാണെന്നാണ്. ചെറിയ അളവിലുള്ള കാപ്പിയുടെ ഉപയോഗം തന്നെ അല്‍ഷിമേഴ്‌സ് സാധ്യതയെ കുറക്കും.

ആത്മഹത്യ പ്രവണത മാറാന്‍
50,000 സ്ത്രീകളില്‍ നടത്തിയ പഠനം അനുസരിച്ച് കാപ്പി വിഷാദ രോഗത്തില്‍ നിന്ന് രക്ഷിക്കും. ആഴ്ചയിലൊരിക്കല്‍ ഒരു കപ്പ് കാപ്പി അകത്താക്കുന്നത് തന്നെ പതിനഞ്ച് ശതമാനം വിഷാദ രോഗത്തിന്റെ സാധ്യത കുറയ്ക്കും. ഇത് മൂന്നോ നാലോ കപ്പാക്കി ഉയര്‍ത്തുന്നത് രോഗത്തെ 20% അകറ്റും. ഒരു ലക്ഷം സ്ത്രീ പുരുഷന്‍മാരെ നിരീക്ഷിച്ചപ്പോള്‍ കാപ്പി കുടിക്കുന്നത് ആത്മഹത്യ പ്രവണതയെ കുറക്കുന്നതായി വ്യക്തമായിട്ടുണ്ട്.

ആയുസില്‍ വര്‍ദ്ധനവ്
അഞ്ച് ലക്ഷം യൂറോപ്യന്‍മാരില്‍ ഏതാണ്ട് പതിനാറ് വര്‍ഷം ഒരു പഠനം നടത്തുകയുണ്ടായി. കാപ്പി കുടിക്കുന്ന പുരുഷന്‍മാരില്‍ 12% വും സ്ത്രീകളില്‍ 6% വും നേരത്തെയുള്ള മരണസാധ്യത കുറവായിട്ടുള്ളതായാണ് കണ്ടെത്തിയത്. കൂടുതല്‍ കാപ്പി കുടിക്കുന്നവരില്‍ മികച്ച ആരോഗ്യമുള്ള കരളാണ് ഉള്ളതെന്നും തെളിഞ്ഞു. രക്തചംക്രമണം, ദഹനവ്യവസ്ഥ എന്നിവയും ഇക്കൂട്ടരില്‍ കൂടുതല്‍ ആരോഗ്യമുള്ളതായിരുന്നു.

 

This post was last modified on December 21, 2017 4:22 pm