X

യോഗ പുരുഷ ബീജോത്പാദനം വര്‍ദ്ധിപ്പിക്കും പുരുഷ വന്ധ്യതയെ തടയും!

'Nature Review Urology' എന്ന ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ച ഈ പഠനം നടത്തിയത് എയിംസിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സഹകരിച്ചാണ്.

ദിവസവും മുടങ്ങാതെയുള്ള യോഗയിലൂടെ പുരുഷബീജ ഉത്പാദനം മികച്ചതാകുമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (A-llMS). ‘Nature Review Urology’ എന്ന ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ച ഈ പഠനം നടത്തിയത് എയിംസിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സഹകരിച്ചാണ്.

ഡി.എന്‍.എ തകരാറാണ് ബിജോത്പാദനം കുറയാന്‍ മുഖ്യകാരണം. ഉത്പാദിപ്പിക്കപ്പടുന്ന ബീജത്തിന്റെ മേന്മയാണ് ഗര്‍ഭധാരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകമെന്ന് ഡോ. റിമ ദാദ പറയുന്നു.

വന്ധ്യത, ഗര്‍ഭം അലസിപ്പോകല്‍ തുടങ്ങിയവക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് പുരുഷ ബീജത്തിന്റെ ഡിഎന്‍എ വ്യത്യാസമാണ്. ഡിഎന്‍എ തകരാര്‍ കാരണം ബീജപരിവര്‍ത്തനവും സംഭവിച്ചേക്കാം. ജനിക്കുന്ന കുട്ടിയ്ക്ക് ജനിതക വൈകല്യം ഉള്‍പ്പെടെ സംഭവിക്കാന്‍ ഇത് ഇടയാക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

ശരീരത്തിന്റെ ആന്റി-ഓക്‌സിജന്‍ കപ്പാസിറ്റിയും ഫ്രീ റാഡിക്കല്‍ ലെവലും തമ്മിലുള്ള അസന്തുലനം അതായത് ഒക്‌സിഡേറ്റീവ് സ്‌ട്രെസ് (oxidative stress) ഡിഎന്‍എ തകരാറിന് കാരണമാകും. അന്തരീക്ഷ മലിനീകരണം, കീടനാശിനികള്‍, കളനാശിനികള്‍ എന്നിവയുടെ സാന്നിധ്യം, മദ്യപാനം, പുകവലി തുടങ്ങി അമിതവണ്ണവും ഫാസ്റ്റ് ഫുഡും വരെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാക്കും.

ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറച്ച് ഡിഎന്‍എ തകരാറുകള്‍ ഒഴിവാക്കി പുരുഷ വന്ധ്യതക്കുള്ള സാധ്യത പോലും നശിപ്പിക്കാന്‍ യോഗ വിധിയാണ്. 6 മാസം യോഗ പരിശീലിച്ച 200 പുരുഷന്മാരിലാണ് ഈ പഠനം നടന്നത്.

This post was last modified on June 27, 2018 5:52 pm