X

ആയുര്‍വേദം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് പുതിയ ആരോഗ്യനയം

വ്യാജ മരുന്നു നിര്‍മാതാക്കളെ തടയാന്‍ മരുന്നുകളെ സംബന്ധിച്ച നിയമം കര്‍ശനമാക്കണമെന്നും കരട് നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

ആയുര്‍വേദത്തിന്റെ പ്രചാരണം ലക്ഷ്യമാക്കി സംസ്ഥാന ഗവണ്മെന്റ് ഒരു ദീര്‍ഘ കാല പദ്ധതി ആലോചിക്കുന്നു. 2017-ലെ കേരളാ ആരോഗ്യ നയത്തിന്റെ കരട് രൂപത്തില്‍ പഞ്ചായത്തിന് കീഴിലുള്ള എല്ലാ ആയുര്‍വേദ ഡിസ്‌പെന്‍സറികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്യുന്നു. പൊതുജന ആരോഗ്യ മേഖലയ്ക്ക് കൂച്ച് വിലങ്ങിടുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

ജില്ല, താലൂക്ക് ആയുര്‍വേദ ആശുപത്രികള്‍ ശക്തിപ്പെടുത്താന്‍ കരട് നയം ആവശ്യപ്പെട്ടിട്ടുമ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയും ഫീല്‍ഡ് വര്‍ക്കര്‍മാരെയും നിയമിക്കണം. സ്‌പെഷ്യ ലിസ്റ്റ് വകുപ്പുകള്‍ രൂപീകരിച്ചു ജില്ലാ ആയുര്‍വേദ ആശുപത്രി കളെ ശക്തി പ്പെടുത്തേണ്ടത്തിന്റെ ആവശ്യകതയും ഈ നയം ഊന്നി പറയുന്നു.

എല്ലാ താലൂക്ക് ആശുപത്രികളിലും ആയുര്‍വേദ ആശുപത്രികള്‍ തുടങ്ങണം എന്നും വിവിധ സ്ഥാപനങ്ങളില്‍ പാരമ്പര്യ വൈദ്യവും യോഗ കേന്ദ്ര ങ്ങളും തുടങ്ങണം എന്നും ആരോഗ്യ നയത്തില്‍ പറയുന്നു. ഇ.എസ്.ഐ , സി.എച്ച്.ഐ.എസ്, ആര്‍.എസ്.ബി.വൈ, കാരുണ്യ തുടങ്ങിയ എല്ലാ ആരോഗ്യ സേവനങ്ങളും ഈ ആശുപത്രികളില്‍ ലഭ്യമാക്കണമെന്നും നയം പറയുന്നു.

ഗവണ്മെന്റിന് കീഴില്‍ പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ കൊണ്ടുവരണമെന്നും ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്താന്‍ ആയി ചില നിയന്ത്രണങ്ങളും ക്രമീകരണങ്ങളും നടപ്പിലാക്കണമെന്നും നയം പറയുന്നു. കേന്ദ്ര നിയമങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാവുവെന്നും നയം ശുപാര്‍ശ ചെയ്യുന്നു.

വിവിധ ആയുര്‍വേദ വിഭാഗങ്ങളില്‍ പിജി ഡിപ്ലോമ കോഴ്‌സുകളും പുതിയ നഴ്‌സിംഗ് പാരാ മെഡിക്കല്‍ കോഴ്‌സുകളും കരട് നയം നിര്‍ദേശിക്കുന്നു. വിവിധ വൈദ്യ വിഭാഗങ്ങള്‍ ഇപ്പോള്‍ ഒരു സര്‍വകലാശാലയ്ക്ക് കീഴില്‍ ആണ്. പുതിയ ആരോഗ്യ നയം, ഒരു പ്രത്യേക ആയുഷ് സര്‍വകലാശാലയുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. വ്യാജ മരുന്നു നിര്‍മാതാക്കളെ തടയാന്‍ മരുന്നുകളെ സംബന്ധിച്ച നിയമം കര്‍ശനമാക്കണമെന്നും കരട് നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

This post was last modified on November 30, 2018 10:44 am