X

വെറും ഒരു വള്ളിച്ചെടിയല്ലിത്; എണ്ണിയാലൊടുങ്ങാത്ത ഔഷധ ഗുണങ്ങളുള്ള ചിറ്റമൃത്

നൂറ്റാണ്ടുകളായി ആയുര്‍വേദത്തില്‍ ചിറ്റമൃത് ഉപയോഗിക്കുന്നു. ചിറ്റമൃത് ഉപയോഗിച്ച് സുഖപ്പെടുത്താന്‍ പറ്റാത്ത അസുഖങ്ങള്‍ കുറവാണ്.

മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. ഇത് രോഗങ്ങളെ അകറ്റുകയും മരണത്തെ ഇല്ലാതാക്കുകയും ചെയ്യും എന്നാണ് ആയുര്‍വേദം പറയുന്നത്. ചിറ്റമൃതിന് സംസ്‌കൃതത്തില്‍ ഗുഡൂചി, അമൃതവള്ളി എന്നും പേരുണ്ട്. tinospora cordifolia എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം.

ഡെങ്കിപ്പനി, സൈ്വന്‍ ഫ്ലൂ, മലേറിയ മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ ആന്റി പൈറൈറ്റിക് ആയ ചിറ്റമൃതിനു കഴിയും. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശം നീക്കി രക്തം ശുദ്ധിയാക്കുന്നു. രോഗകാരികളായ ബാക്ടീരിയകളെ പ്രതിരോധിക്കുന്നു.

കരള്‍ രോഗവും മൂത്ര നാളിയിലെ അണുബാധയും തടയുന്നു. വന്ധ്യതാ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു. ദഹനം സുഗമമാക്കുന്നു. അരഗ്രാം ചിറ്റമൃത് പൊടിച്ചത് നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കുന്നത് മലബന്ധം അകറ്റും. ടൈപ്പ് 2 പ്രമേഹചികിത്സയ്ക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു.

ഇത് ഒരു ഹൈപ്പോഗ്ലൈസെമിക് ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചിറ്റമൃത് അരച്ചു പിഴിഞ്ഞ ചാറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഉത്കണ്ഠയും വിഷാദവും അകറ്റുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നു. മനസ്സിനെ ശാന്തമാക്കുന്നു. ചിറ്റമൃത് ശ്വസനപ്രശ്നങ്ങള്‍ക്ക് പരിഹാരമേകുന്നു.

ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ചിറ്റമൃത്, ചുമ, ജലദോഷം, ടോണ്‍സില്‍ പ്രശ്നങ്ങള്‍ അകറ്റുന്നു. ആന്റി ആര്‍ത്രൈറ്റിക് ഗുണങ്ങളുള്ളതിനാല്‍ സന്ധിവാത ചികിത്സയില്‍ ഉപയോഗിക്കുന്നു. ചിറ്റമൃതിന്റെ തണ്ട് പൊടിച്ചത് പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സന്ധിവേദനയ്ക്ക് കഴിക്കാം.

ചിറ്റമൃത് ഇഞ്ചിയോടൊപ്പം ചേര്‍ത്ത് റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ചികിത്സയ്ക്കുപയോഗിക്കുന്നു.ആസ്മയ്ക്ക് ആശ്വാസമേകുന്നു. ചിറ്റമൃതിന്റെ തണ്ടും വേരും, ചുമ, ശ്വാസംമുട്ട് ഇവയ്ക്ക് ഔഷധമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താനും ചിറ്റമൃത് സഹായിക്കും.

ആന്റി ഏജിങ് ഗുണങ്ങളുള്ള ചിറ്റമൃത് മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ ഇവ അകറ്റി തിളങ്ങുന്ന ചര്‍മമ സ്വന്തമാക്കാന്‍ സഹായിക്കും. ചിറ്റമൃതില്‍ ആല്‍ക്കലോയ്ഡുകള്‍ ധാരാളമുണ്ട്. കൂടാതെ സ്റ്റിറോയ്ഡുകള്‍, ഫ്ലേവനോയ്ഡുകള്‍, ലിഗമെന്റുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവയും.

നൂറ്റാണ്ടുകളായി ആയുര്‍വേദത്തില്‍ ചിറ്റമൃത് ഉപയോഗിക്കുന്നു. ചിറ്റമൃത് ഉപയോഗിച്ച് സുഖപ്പെടുത്താന്‍ പറ്റാത്ത അസുഖങ്ങള്‍ കുറവാണ് എന്നാണ് പറയപ്പെടുന്നത്. അത്രമാത്രം ഔഷധഗുണങ്ങളുണ്ട് ചിറ്റമൃതിന്.

This post was last modified on May 10, 2019 2:46 pm