X

ഹാര്‍ട്ട് സ്‌റ്റെന്റ് ഉപയോഗിക്കുന്നത് കൊണ്ട് ഗുണമുണ്ടോ?

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയും നെഞ്ചുവേദനയുള്ളവര്‍ക്ക് സ്‌റ്റെന്റ് നിര്‍ദ്ദേശിക്കുന്നില്ല. കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്.

നെഞ്ച് വേദയുള്ളവര്‍ക്ക് ഹാര്‍ട്ട് സ്‌റ്റെന്റ് ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് എന്തെങ്കിലും മെച്ചമെന്നൊന്നും ഇല്ലെന്നാണ് പുതിയ പഠനം പറയുന്നത്. മെഡിക്കല്‍ ജേണലായ ലാന്‍സറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നെഞ്ചുവേദനയുള്ള 200 പേരെ വച്ചാണ് പരിശോധന നടത്തിയത്. ചിലര്‍ക്ക് സ്റ്റെന്റ് ഘടിപ്പിച്ചും ചിലര്‍ക്ക് അല്ലാതെയും. ആറ് ആഴ്ചക്ക് ശേഷം സ്റ്റെന്റ് ഘടിപ്പിച്ചവരെയും ഘടിപ്പിക്കാത്ത ട്രെഡ്മില്‍ ടെസ്റ്റിന് വിധേയരാക്കി. ഈ രണ്ട് ഗ്രൂപ്പില്‍ പെട്ടവര്‍ക്കും വലിയ വ്യത്യാസമൊന്നും സംഭവിച്ചില്ലെന്നാണ് കണ്ടെത്തല്‍.

ഹൃദയ ആര്‍ട്ടറികള്‍ തുറക്കാനും രക്തം പംപ് ചെയ്യാനുമാണ് സ്‌റ്റെന്റുകള്‍ ഉപയോഗിക്കുന്നത്. ഹൃദയത്തിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് സജീവമായി നിര്‍ത്തുകയാണ് ഇതിന്റെ ജോലി. സ്‌റ്റെന്റ് നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഇതിന്റെ വില്‍പ്പന വലിയ വ്യവസായമായി മാറിയിട്ടുണ്ട്. നിരവധി പേര്‍ നെഞ്ച് വേദനയ്ക്ക ഇത് ഉപയോഗിക്കുന്നു. ഹൃദയത്തിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയും നെഞ്ചുവേദനയുള്ളവര്‍ക്ക് സ്‌റ്റെന്റ് നിര്‍ദ്ദേശിക്കുന്നില്ല. കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം സ്റ്റെന്റ് ഉപയോഗിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. സാധാരണഗതിയില്‍ സ്‌റ്റെന്റ് ഘടിപ്പിക്കുന്ന ശസ്്ത്രക്രിയയ്്ക്ക് ശേഷം 24 മണിക്കൂറിനുള്ളില്‍ രോഗിക്ക് ആശുപത്രി വിടാന്‍ കഴിയും. ചിലപ്പോള്‍ സ്‌റ്റെന്റ് പ്രവര്‍ത്തനക്ഷമമല്ലാതെ ആകുന്ന സാഹചര്യങ്ങളുണ്ടാകാം. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ സ്റ്റെന്റ് നീക്കം ചെയ്ത് മറ്റൊന്ന് ഘടിപ്പിക്കാം. അല്ലെങ്കില്‍ ബൈപാസ് ശസ്ത്രക്രിയ ചെയ്യാം.

This post was last modified on November 14, 2017 5:24 pm