X

സ്ഥാനമാറ്റം സംഭവിച്ച അവയവങ്ങളുമായി അമേരിക്കക്കാരി ജീവിച്ചത് 99 വർഷം; അത്ഭുതപ്പെട്ട് വൈദ്യശാസ്ത്രലോകം

വളരെ അപൂർവമായി മാത്രമേ ഇത്തരം രോഗികൾ അതിജീവിക്കാറുള്ളൂ.

രണ്ട് വർഷം മുൻപ് മരിച്ച റോസ് മേരി ബെന്റലി എന്ന 99കാരിയുടെ ആരോഗ്യനിലയ്ക്ക് ധാരാളം സവിശേഷതകളുണ്ടായിരുന്നുവെന്ന്  തിരിച്ചറിഞ്ഞപ്പോഴാണ് ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റി ഗവേഷണം ആരംഭിച്ചത്. ഞെട്ടിക്കുന്ന അന്വേഷണ ഫലങ്ങളാണ് പുറത്തുവന്നത്. റോസ് മേരി 99 വർഷം ജീവിച്ചത് സ്ഥാനഭ്രംശം സംഭവിച്ച അവയവങ്ങളുമായാണ്. അതായത് കരളും ആമാശയവും ഉൾപ്പടെയുള്ളവ തെറ്റായ സ്ഥാനത്ത്. ഇരുപത്തിരണ്ടായിരത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ഈ അപകടാവസ്ഥയെക്കുറിച്ച് പഠിച്ചുവരികയാണ് ഇപ്പോൾ ശാസ്ത്രലോകം.

അപൂർവങ്ങളിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ഈ രോഗാവസ്ഥയുടെ പേര് സൈറ്റസ് ഇൻവെർസസ് ലെവോകാർഡിയ എന്നാണ്. അതായത് ഹൃദയവും കരളും ഒക്കെ സ്ഥാനം തെറ്റിയിരിക്കുക. റോസ്‌മേരിയുടെ വയറും കരളും മറ്റ് ആന്തരാവയങ്ങളും ശരീരത്തിന്റെ വലത് ഭാഗത്തോട് ഒട്ടി നിൽക്കുമ്പോൾ ഹൃദയം മാത്രം ഇടതുഭാഗത്തോട് ചേർന്നുമായിരുന്നു നിന്നിരുന്നത്. അവരുടെ വീട്ടുകാർക്കാർക്കും ഈ അത്യാപകടകരമായ രോഗാവസ്ഥയെക്കുറിച്ച് അറിയുകയേ ഇല്ലായിരുന്നു.!

മുൻപ് ഇതേ അവസ്ഥ സ്ഥിരീകരിച്ചിരുന്ന രണ്ട് പേർ 70 വയസിനടുത്ത് വരെ ജീവിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വളരെ അപൂർവമായി മാത്രമേ ഇത്തരം രോഗികൾ അതിജീവിക്കാറുള്ളൂ. അമേരിക്കൻ ഐക്യനാടുകളിലെ അൻപതിലധികം ഇടങ്ങളിൽ ഭർത്താവുമൊരുമിച്ച്  യാത്ര ചെയ്തിരുന്ന റോസ് മേരിക്ക് അവയവങ്ങളുടെ സ്ഥാനഭ്രംശം കൊണ്ട് കാര്യമായ ആരോഗ്യപ്രശ്നനങ്ങൾ ഒന്നും ഇല്ലാതിരുന്നെന്നതാണ് ലോകത്തെ ഞെട്ടിക്കുന്നത്.

Related Post
Leave a Comment