X

‘പാട്ടും പാടി’ ശ്വാസകോശത്തിന്റെ ശേഷി വര്‍ധിപ്പിക്കാം! ഈ കാര്യങ്ങള്‍ ചെയ്യൂ

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പാട്ടുപാടാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യുമെന്ന് ബ്രിട്ടീഷ് ലങ് ഫൗണ്ടേഷന്‍ പറയുന്നു

*പുകവലി ഉപേക്ഷിക്കണം

പ്രത്യേകമായി പറഞ്ഞുമനസിലാക്കേണ്ട നിര്‍ദേശമല്ല ഇത്. പക്ഷെ ആര്‍ക്കും മനസിലാകുന്നില്ലതെന്നതാണ് വാസ്തവം. സ്ത്രീകള്‍ക്കിടയിലടക്കം പുകവലി ഉയര്‍ന്നതോതില്‍ ശീലമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുകവലി ശ്വാസകോശത്തെ തകരാറിലാക്കും. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് മുതല്‍ ക്യാന്‍സര്‍ വരെ പിടിപെടും. അങ്ങനെ ശ്വാസകോശത്തിന്റെ ശേഷി ക്രമേണ കുറഞ്ഞുവരും. പുകവലി ഉപേക്ഷിച്ച ഒരാളുടെ ശ്വാസകോശത്തിന്റെ ശേഷി 9 മാസങ്ങള്‍ക്ക് ശേഷം 10% വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്

*ശ്വസന സംബന്ധമായ വ്യായാമങ്ങള്‍

ഒരു ദീര്‍ഘശ്വാസം എടുക്കുക. അതുതന്നെ മികച്ച വ്യായാമമാണ്. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാന്‍ ഇത്തരത്തില്‍ നിരവധി വ്യായാമമുറകളുണ്ട്. ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പോലും ചെയ്യാന്‍ കഴിയുന്ന വളരെ സാധാരണമായ ശീലങ്ങളാക്കണം ഇവ.

*വൈറ്റമിന്‍ D ആവശ്യത്തിന് വേണം

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ശരീരത്തിലെ വൈറ്റമിന്‍ Dയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. വൈറ്റമിന്‍ Dയുടെ സാന്നിധ്യം ഉയരുന്നത് ശ്വാസകോശത്തിന് നല്ലതാണത്രേ! വേനല്‍കാലത്ത് വൈറ്റമിന്‍ D ആവശ്യത്തിന് ശരീരത്തിലെത്തുന്നുണ്ട്. എന്നാല്‍ തണുപ്പ്കാലത്ത് സൂര്യനില്‍ നിന്നും ശരീരത്തിലേക്ക് ഈ വൈറ്റമിന്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ വൈറ്റമിന്‍ D ചേര്‍ന്ന ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ചില മല്‍സ്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, റെഡ് മീറ്റ് എന്നിവയില്‍ നിന്ന് വൈറ്റമിന്‍ D ലഭ്യമാകും.

*നിങ്ങളിലെ പാട്ടുകാര്‍ ഉണരട്ടെ!

പാടുമോ എന്ന ചോദ്യത്തിന്, ബാത്റൂം സിങ്ങര്‍ എന്ന ഉത്തരമാണോ നിങ്ങള്‍ക്കുള്ളത്? എങ്കില്‍ അത് നല്ലതാണ്. കാരണം പാട്ടുപാടുന്നത് ശ്വാസകോശത്തിന്റെ ശേഷി വര്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പാട്ടുപാടാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യുമെന്ന് ബ്രിട്ടീഷ് ലങ് ഫൗണ്ടേഷന്‍ പറയുന്നു. ഇപ്പോഴും പഠനങ്ങള്‍ നടക്കുന്ന വാദമാണിത്. 2015ല്‍ ഇന്തോനേഷ്യയിലെ 20 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടന്ന പഠനം ഈ അഭിപ്രായത്തെ ശെരിവെക്കുന്നുണ്ട്. കൊയര്‍ ഗ്രൂപ്പില്‍ പാടുന്ന കുട്ടികളുടെ ശ്വാസകോശത്തിന്റെ ശേഷി മറ്റുള്ള കുട്ടികളെക്കാള്‍ ഉയര്‍ന്ന് നില്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

*ഉണര്‍വ്; ഉന്മേഷം

കായികശേഷിയും കളിക്കളത്തിലെ പ്രകടനവും ഉയര്‍ത്താനാണ് പലരും ശ്വാസകോശത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നത്. ശരീരം ഊര്‍ജത്തോടെയിരിക്കുമ്പോള്‍, ധാരാളം ഓക്‌സിജന്‍ ഉള്ളിലേക്ക് വരും. കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ പുറന്തള്ളാനും ശരീരത്തിനാകും. വ്യായാമം ചെയ്യാന്‍ എപ്പോഴും ശ്രദ്ധിക്കുക

*ശരീരവിന്യാസം ശ്രദ്ധിക്കുക

ഇരിക്കുമ്പോള്‍ നട്ടെല്ല് വളച്ചു, അല്പം കൂനോട് കൂടിയാണെങ്കില്‍ അവരുടെ ശ്വാസകോശത്തിന്റെ സംഭരണശേഷി കുറവായിരിക്കുമെന്നാണ് നിഗമനങ്ങള്‍. ഇരിക്കുമ്പോള്‍ ശ്വാസം ഏറ്റവും കൃത്യമായി എടുക്കാന്‍ കഴിയുന്ന വിധത്തില്‍, നേരെ ഇരിക്കുക. നടുവേദന ഒഴിവാകാനും ഇത് സഹായിക്കും.

*വീട്ടിനുള്ളിലെ വായുവും ഗുണനിലവാരവും

നഗരജീവിതത്തില്‍ വായുമലിനീകരണത്തിന് ഇന്ന് ഒന്നാം സ്ഥാനമാണ്. നേരിട്ട് ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നത്. വീട്ടിനുള്ളിലെ വായു ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കണം. പൊടി അടിഞ്ഞുകൂടാന്‍ സമ്മതിക്കരുത്. ഇന്‍ഡോര്‍ സസ്യങ്ങള്‍ പരിപാലിക്കുന്നത് നല്ലതാണ്. പുറത്ത് വാഹനങ്ങളും മലിനീകരണവും കുറവാണെന്നു ഉറപ്പായാല്‍ ജനല്‍ തുറന്നിടുകയും വേണം.

അറിയണം, 106 വയസുള്ള ഈ അലര്‍ജി ഡോക്ടറെ കുറിച്ച്

ഡൽഹിയിലെ വായുമലിനീകരണം: ദിവസം 15 – 20 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

ഞെട്ടിക്കുന്ന അളവില്‍ മനുഷ്യവിസര്‍ജ്യത്തില്‍ വരെ മൈക്രോപ്ലാസ്റ്റിക്!