X

കരള്‍ മാറ്റിവയ്ക്കാതെ കരള്‍ രോഗങ്ങള്‍ ചികിത്സിക്കാം; പുതിയ സെല്‍ കണ്ടെത്തി

വലിയ പരിക്കുപറ്റിയ എലികളുടെ കരള്‍ വേഗത്തില്‍ നന്നാക്കാന്‍ ഈ സെല്ലുകള്‍ക്ക് കഴിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ട്രാന്‍സ്പ്ലാന്റ് നടത്താതെതന്നെ കരള്‍ ടിഷ്യുകളെ പുനരുജ്ജീവിപ്പിക്കാനും, കരള്‍ രോഗങ്ങള്‍ ചികിത്സിക്കാനും കഴിയുന്ന ഒരു പുതിയ തരം സെല്‍ ഗവേഷകര്‍ കണ്ടെത്തി.

ഗര്‍ഭപാത്രത്തിലെ ആദ്യകാല വളര്‍ച്ചയില്‍തന്നെ രൂപം കൊള്ളുന്ന ഹെപ്പറ്റോബിലിയറി ഹൈബ്രിഡ് പ്രോജെനിറ്റര്‍ (HHyP) എന്നറിയപ്പെടുന്ന സെല്‍ തരം തിരിച്ചറിയാന്‍ സിംഗിള്‍ സെല്‍ ആര്‍എന്‍എ സീക്വന്‍സിംഗ് ഉപയോഗിക്കാമെന്നാണ് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. മുതിര്‍ന്നവരില്‍ ചെറിയ അളവില്‍ HHyP നിലനില്‍ക്കും. മുതിര്‍ന്നവരുടെ കരളിന്റെ രണ്ട് പ്രധാന സെല്ലുകളിലാണ് (ഹെപ്പറ്റോസൈറ്റുകളും, ചോളന്‍ജിയോസൈറ്റുകളും) ഈ കോശങ്ങള്‍ വളരുന്നത്.

HHyP വിശദമായി പരിശോധിച്ചു. അവ എലികളുടെ സ്റ്റെം സെല്ലുകളോട് സാമ്യമുള്ളതാണെന്ന് കണ്ടെത്തി. വലിയ പരിക്കുപറ്റിയ എലികളുടെ കരള്‍ വേഗത്തില്‍ നന്നാക്കാന്‍ ഈ സെല്ലുകള്‍ക്ക് കഴിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ആദ്യമായി, യഥാര്‍ത്ഥ സ്റ്റെം സെല്ലിന്റെ ഗുണങ്ങളുള്ള കോശങ്ങള്‍ മനുഷ്യന്റെ കരളില്‍ ഉണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി’യെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ നിന്നുള്ള ഗവേഷകനായ തമീര്‍ റാഷിദ് പറയുന്നു. ഇത് കരള്‍ ചികിത്സക്കുപയോഗിക്കുന്ന നിരവധി മരുന്നുകളില്‍ മാറ്റംവരുത്തുമെന്നും, കരള്‍ മാറ്റിവയ്ക്കുക എന്നതുതന്നെ ഇല്ലാതാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരളിന്റെ ക്ഷതം പല കാരണങ്ങളാലാണ് ഉണ്ടാവുക. മദ്യപാനമാണ് ഏറ്റവും സാധാരണമായ കാരണം. പ്രമേഹവും രക്തത്തിലെ അമിത കൊളസ്ട്രോളും അമിതവണ്ണം, അമിതാഹാരം, കായികാധ്വാനമില്ലായ്മ ഇവ മൂലമുണ്ടാകുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) മദ്യപാനം മൂലമുള്ള കരള്‍ രോഗം പോലെ തന്നെ സാധാരണമാണ്. ദീര്‍ഘനാള്‍ കരളില്‍ തങ്ങി നില്‍ക്കുന്ന ചില വൈറസുകള്‍ (ഹെപ്പറ്റൈറ്റിസ് ബി,സി), ജനിതക കാരണങ്ങള്‍ എന്നിവയും കരള്‍ രോഗങ്ങള്‍ക്കു കാരണമാകാം.

Read More : കടുത്ത വൈകല്യമുള്ള രോഗികള്‍ പറയാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ തത്സമയം ഡീകോഡ് ചെയ്യാവുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഗവേഷകര്‍

This post was last modified on August 5, 2019 10:30 am