X

കണ്ണേ, കോൺടാക്റ്റ് ലെൻസ് അഴിച്ചു വച്ചിട്ട് മയങ്ങുക

ഉറങ്ങുമ്പോൾ കോൺടാക്റ്റ് ലെൻസ് നീക്കം ചെയ്യാത്തത് കാഴ്ച പോലും നശിപ്പിച്ചേക്കാം.

കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവരാണോ? ലെൻസ് അഴിച്ചുമാറ്റി “നഗ്ന നേത്രങ്ങളോടെ “ഉറങ്ങാൻ നിങ്ങളെ ആരെങ്കിലും ഉപദേശിക്കുന്നുണ്ടെങ്കിൽ അത് വെറുതെയല്ല. രാത്രി ലെൻസ് ഊരിമാറ്റിയില്ലെങ്കിൽ  നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകാൻ  പോകുന്നത്. ചിലപ്പോൾ കാഴ്ച തന്നെ നഷ്ടപ്പെട്ടേക്കാം …! കണ്ണടയ്ക്കു പകരം കോൺടാക്ട് ലെൻസുകൾ ഉപയോഗിച്ച്‌ തുടങ്ങുന്നവരോട് കിടക്കുന്നതിനു മുൻപ് ഇത് അഴിച്ചു മാറ്റണമെന്ന് ഡോക്ടറുമാർ നിർദ്ദേശിക്കാറുള്ളതാണ്. എന്നാൽ ഇത് എന്നാൽ ഇത് പാലിക്കുന്നവർ കുറവാണ്. പ്രത്യേകിച്ചും കൗമാരക്കാർക്കിടയിൽ കോൺടാക്ട് ലെൻസുകളോടെ തന്നെ ഉറങ്ങുന്ന ശീലം വ്യാപകമാണെന്നാണ് സർവേകൾ തെളിയിക്കുന്നത്.

ഒരു പ്ലാസ്റ്റിക് കവറിൽ തലയിട്ട് മൂടി കെട്ടി കിടന്നുറങ്ങിയാൽ എന്താകും അവസ്ഥ ? ശ്വാസം മുട്ടും മറ്റ് അസ്വസ്ഥതകളും ഉണ്ടാകും അല്ലെ. ഇതേ അവസ്ഥയാണ് കോൺടാക്ട് ലെൻസുകൾ നീക്കം ചെയ്യാതെ കിടന്നുറങ്ങുമ്പോൾ കണ്ണുകൾക്കുമുണ്ടാകുന്നത്. തുറന്നിരിക്കുന്ന സമയത്ത്കണ്ണുകൾക്ക് അന്തരീക്ഷ വായുവുമായി നേരിട്ട് ബന്ധപ്പെടാനാകാറുണ്ട്. എന്നാൽ കണ്ണ് അടഞ്ഞിരിക്കുമ്പോൾ കണ്പീലികളും പോളകളും കൊണ്ട് വായുബന്ധം തടസ്സപ്പെടുന്നു. ശ്വസിക്കാനുള്ള വായു പരിമിതമായിരിക്കുന്ന അവസ്ഥയിൽ പ്ലാസ്റ്റിക് കവറുപോലെ ഉള്ളൊരു പാളിയുടെ അധിക തടസ്സം കൂടി ആയാലോ.

കണ്ണിൻറെ ഏറ്റവും പുറമെയുള്ള സുതാര്യ പാളിയായ കോർണിയയെ  ഇത് അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കും. ആവിശ്യത്തിന് ഓക്സിജൻ കിട്ടാതാകുന്നതോടെ  കോർണിയയ്ക്ക് വീക്കവും നീറ്റലും മാറ്റ് അസ്വസ്ഥതകളും തോന്നാൻ തുടങ്ങുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ണുകൾക്ക് അണുബാധ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. കോർണിയയ്ക്ക് പൊട്ടലുകളുണ്ടാ ക്കാനും  ,കാഴ്ചയ്ക്ക് മങ്ങലേൽപ്പി ക്കാനും സാധ്യതയുണ്ട്. ചിലപ്പോൾ ആ കണ്ണിൻറെ കാഴ്‌ച തന്നെ നശി ച്ചേക്കാം. വല്ലപ്പോഴും പോലും ഉറക്കത്തിൽ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കെരാറ്റിസിസ് വരാൻ 6 മട ങ്ങ് അധിക സാധ്യതയാണുള്ളതെന്നു വിദഗ്ദർ പറയുന്നു.

ഇത് വരെ ഇങ്ങനെ ചെയ്തു പോയല്ലോ എന്ന് കരുതി പെട്ടെന്ന് ടെൻഷൻ ആവേണ്ട ഇനിയെങ്കിലും ഉറങ്ങുന്നതിനു മുൻപ് ലെൻസ് അഴിച്ചു വെക്കുക എന്ന ശീലം പതിവാക്കിയാൽ മതി. ഈ ആരോഗ്യകരമായ ശീലത്തിലേക്ക് മടങ്ങി വന്നതോടെ ഭൂരിഭാഗം ആളുകൾക്കും  പ്രത്യേക ചികിത്സ ഒന്നും ആവിശ്യം വരാതെ തന്നെ അണുബാധ ബേധമായിട്ടുണ്ട്. കണ്ണുകൾക്ക് തടിപ്പോ, കണ്ണുകളിൽ ചുവപ്പോ, കണ്ണിൽ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം.

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

This post was last modified on January 24, 2019 6:36 am