X

മൈഗ്രേന് കാരണം തലച്ചോറിലെ സോഡിയത്തിന്റെ വ്യത്യാസം

ലോകത്ത് 40 ശതമാനം മൈഗ്രേന്‍ ബാധിതര്‍ മാത്രമേ കൃത്യമായ ചികിത്സ തേടുന്നുള്ളൂവെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.

ഹണ്ടിങ്റ്റണ്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസയന്‍സ് വിഭാഗം നടത്തിയ കണ്ടെത്തലിലാണ് തലച്ചോറിലെ സോഡിയത്തിന്റെ അളവ് ഏറിയും കുറഞ്ഞുമിരിക്കുന്നതിന് മൈഗ്രേനുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉത്കണ്ഠ, മാനസിക സമ്മര്‍ദം, ഹോര്‍മോണ്‍ വ്യതിയാനം തുടങ്ങിയവയും മൈഗ്രേന് കാരണമാകാറുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ലോകത്ത് 40 ശതമാനം മൈഗ്രേന്‍ ബാധിതര്‍ മാത്രമേ കൃത്യമായ ചികിത്സ തേടുന്നുള്ളൂവെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.

ഉയര്‍ന്നശക്തിയുള്ള കാന്തങ്ങള്‍ ഉപയോഗിച്ച് എലികളുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്ത് പരിശോധിക്കുകയായിരുന്നു. എലികളില്‍ മൈഗ്രേന്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് ഏറെക്കാലംമുമ്പ് തലച്ചോറില്‍ ഉയര്‍ന്നതോതിലുള്ള സോഡിയത്തിന്റെ അളവ് കണ്ടെത്തിയതായി പെയിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേരത്തേ നടത്തിയ പഠനങ്ങളില്‍ മൈഗ്രേന്‍ ഉള്ളവരുടെ സെറിബ്രോ സ്പൈനല്‍ ദ്രവത്തില്‍ സോഡിയത്തിന്റെ അംശം മൈഗ്രേന്‍ ഇല്ലാത്തവരെക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസയന്‍സ് വിഭാഗം ഡയറക്ടര്‍ മൈക്കല്‍ ഹാരിങ്ടണ്‍ പറഞ്ഞു. ദശലക്ഷക്കണക്കിനാളുകളെ ബാധിച്ചിച്ചിട്ടുള്ള മൈഗ്രേന്‍ ചികിത്സയ്ക്ക് നാഴികക്കല്ലായേക്കാവുന്ന കണ്ടുപിടിത്തമാണിത്.

This post was last modified on May 22, 2019 10:57 am