X

ഇന്ന് ലോക അപസ്മാര ദിനം : എന്തുകൊണ്ട് പർപ്പിൾ അപസ്മാര ദിനത്തിൻറെ നിറമായി ?

ലോകത്തിൽ 70 മില്യനോളം ആളുകൾക്ക് അപസ്മാരമുണ്ട്.

അപസ്മാരമെന്ന വൈകല്യത്തെ അറിയാനും ബോധവൽക്കരണം നടത്താനുമായി എല്ലാ വർഷത്തിലും ഒരു ദിവസം പ്രധാന നഗരങ്ങളൊക്കെ പർപ്പിൾ നിറമണിയാറുണ്ട്. തലച്ചോറിലേക്കുള്ള നാഡീഞരമ്പിലെ കോശങ്ങളുടെ പ്രവർത്തനം പെട്ടെന്ന് അസ്വസ്ഥതപ്പെടുകയും തകരാറിലാകുകയും ചെയ്യുമ്പോഴാണ് അപസ്മാരവും ചുഴലിയും ഉണ്ടാകുന്നത്. ലോകത്താകമാനം 70  മില്യൺ ആളുകളെങ്കിലും അപസ്മാരമുള്ളവരാണ്. ലോകത്താകെ 120 ഓളം രാജ്യങ്ങൾ എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ തിങ്കൾ അപസ്മാര ദിനം കൊണ്ടാടുന്നു. അപസ്മാരം ഒരു വ്യക്തിയുടെ ബന്ധങ്ങളെയും, കുടുംബത്തെയും തൊഴിലിനേയും ബാധിക്കാവുന്ന ഒരു കാര്യമായതിനാൽ വേണ്ട ഗൗരവത്തോടെ വിശാലമായാണ് ഇന്ന് പർപ്പിൾ നിറപ്പകിട്ടോടെ അപസ്മാര ദിന ആചരണം നടന്നു വരുന്നത്.

വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്യാമ്പുകളും പരിപാടികളും നടക്കും. പർപ്പിൾ നിറം അപസ്മാരത്തിന്റെ നിറമായി വെറുതെ ഉപയോഗിച്ചതല്ല. അതിനു പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ട്. അപസ്മാരവും ചുഴലിയും ഉള്ള ഒരു വ്യക്തിയുടെ തലച്ചോറിനെ സമാശ്വസിപ്പിച്ചുകൊണ്ടും ശാന്തമാക്കിക്കൊണ്ടും മാത്രമേ ഒരാൾക്ക് അപസ്മാര രോഗിയെ സഹായിക്കാനാകൂ. അപസ്മാരത്തെ ശാരീരികാവസ്ഥ എന്നതിനുപരിയായി ഒരു സാമൂഹിക രോഗം എന്ന് വിളിക്കേണ്ടി വരും. തലച്ചോറിലേക്കുള്ള നദീ ഞരമ്പുകളെ വേഗത്തിൽ സമാശ്വസിപ്പിക്കാൻ കഴിയുന്ന നിറമാണ് പർപ്പിൾ. പർപ്പിൾ നിരത്തിലേക്ക് നോക്കിയിരിക്കുന്നത് സമ്മർദ്ദം കുറയ്ക്കും.

ചികിൽസിക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണ് അപസ്മാരം. അതിന് ഒറ്റയടിക്കുള്ള അംഗീകൃത ചികിത്സകളൊന്നും ലഭ്യമല്ല.ചില പ്രകൃതി ചികില്സകളും വിറ്റാമിൻ സപ്പ്ളിമെൻറ്സും മാത്രമാണ് ഇത്തരം രോഗികൾക്ക് നിർദ്ദേശിക്കാറുള്ളത്. അക്യപങ്ചർ ചികിത്സയും അപസ്മാര രോഗികൾക്ക് നൽകാറുണ്ട്.

This post was last modified on February 11, 2019 4:22 pm