X

വീട് പുതുക്കി പണിയാനുള്ള സര്‍ക്കാര്‍ ഫണ്ട് പോലും ലഭിക്കുന്നില്ല; മഞ്ജു പറഞ്ഞ് പറ്റിച്ചു, നടിയുടെ വീടിനു മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്യുമെന്ന് ആദിവാസികള്‍

ഫെബ്രുവരി 13 ന് തൃശ്ശൂരിലുള്ള മഞ്ജുവിന്റെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യുമെന്നും വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസികള്‍ അറിയിച്ചു.

ചലച്ചിത്ര നടി മഞ്ജു വാര്യര്‍ വീട് വച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം തങ്ങളെ വഞ്ചിച്ചെന്ന് വയനാട് പരുക്കനി കോളനിയിലെ ആദിവാസികള്‍.  കോളനി സന്ദര്‍ശിക്കാനെത്തിയ മഞ്ജു വാര്യര്‍ കോളനി നിവാസികള്‍ക്ക് വീട് വാഗ്ദാനം ചെയ്തിരുന്നു. ഒന്നര വര്‍ഷമായിട്ടും ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തിയില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.

ഈ വീട് വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ കോളനി നിവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യമാണ്. വീട് പുതുക്കി പണിയാനുള്ള സര്‍ക്കാര്‍ ഫണ്ട് പോലും ഇപ്പോള്‍ ലഭിക്കാത്ത അവസ്ഥയിലാണ് 57 ആദിവാസി കുടുംബങ്ങളെന്നും ഇവര്‍ ആരോപിച്ചു. പ്രശ്‌നത്തില്‍ പ്രതിഷേധത്തിനായി ഒരുങ്ങുന്നതായും ഫെബ്രുവരി 13 ന് തൃശ്ശൂരിലുള്ള മഞ്ജുവിന്റെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യുമെന്നും വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസികളുടെ അറിയിച്ചു.

This post was last modified on February 11, 2019 4:24 pm

Related Post
Leave a Comment