X

ഇടിമിന്നല്‍ ദുരന്തം; ഒഡിഷയില്‍ 35 മരണം

അഴിമുഖം പ്രതിനിധി

ഒഡിഷയില്‍ ഇടിമിന്നലേറ്റ് 35 പേര്‍ മരിച്ചു. 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 

ഖുര്‍ദ, ബാലസോര്‍, ഭദ്രക്, കിയോഞ്ചര്‍, മയൂര്‍ഭഞ്ജ്, നയാഗഡ്, ജാജ്പുര്‍, സംബല്‍പൂര്‍ എന്നീ ജില്ലകളിലായിട്ടാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭദ്രക്, ബലോസോര്‍ ജില്ലകളില്‍ ഏഴ് പേര്‍ വീതവും കുദ്ര ജില്ലയില്‍ ആറ് പേരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. പാടത്തും തുറന്നസ്ഥലത്തും ജോലി ചെയ്തുകൊണ്ടിരുന്നവര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ദുരന്തം വന്നത്. ഇടിമിന്നലില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും മരങ്ങള്‍ കത്തിപ്പോവുകയും ചെയ്തിട്ടുണ്ട്. പലയിടത്തും വൈദ്യതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഓഡീഷയുടെ തീരമേഖലയില്‍ മഴ ശക്തമായി തുടരുകയാണ്.

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment