X

ഒന്നാമത്തെ കാരണം കനത്ത മഴ, ഡാം മാനേജ്‌മെന്റിലെ പ്രശ്‌നങ്ങള്‍ പ്രളയത്തിന് ആക്കം കൂട്ടി: അമിക്കസ് ക്യൂറി കണ്ടെത്തിയത്

കേരളത്തിലെ ഡാമുകള്‍ ഫലപ്രദമായ പ്രളയനിയന്ത്രണ മേഖല എന്ന നിലയിലും പ്രളയ സാധ്യതാ മേഖല എന്ന നിലയിലും കൈകാര്യം ചെയ്തിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തില്‍ വലിയ നാശം വിതച്ച പ്രളയത്തിന് പ്രധാന കാരങ്ങള്‍ കനത്ത മഴ തന്നെയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അതേസമയം ഡാമുകള്‍ കൈകാര്യം ചെയ്തതിലെ പാളിച്ച പ്രളയത്തിന് ആക്കം കൂട്ടിയെന്നും ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മറി ഓഫ് കണ്‍ക്ലൂഷന്‍സ് എന്ന ഭാഗത്ത് പ്രധാനമായും 10 കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ പ്രധാന കാരണം ആയി പറയുന്നത് മഴ തന്നെയാണ്. 2018 ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 19നുമിടയ്ക്ക് സാധാരണ ശരാശരി മഴയേക്കാളും അധികം മഴയുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് 15നും 17നുമിടയില്‍ 42 ശതമാനം മഴ അധികമുണ്ടായി.

മറ്റ് കാരണങ്ങള്‍

1. കേരളത്തിലെ 79 ഡാമുകളും വെള്ളപ്പൊക്ക നിയന്ത്രണത്തിന് സജ്ജമാകുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. ദേശീയ ഡാം മാനേജ്‌മെന്റ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇത് ചെയ്യേണ്ടതാണ്.

2. കേരളത്തിലെ ഡാമുകള്‍ ഫലപ്രദമായ പ്രളയനിയന്ത്രണ മേഖല എന്ന നിലയിലും പ്രളയ സാധ്യതാ മേഖല എന്ന നിലയിലും കൈകാര്യം ചെയ്തിട്ടില്ല.

3. പ്രധാന റിസര്‍വോയറുകളില്‍ ഭൂരിഭാഗവും ഓഗസ്റ്റ് 14 മുതല്‍ 16 വരെയുണ്ടായ അതിശക്തമായ മഴയ്ക്ക് മുമ്പ് തന്നെ ഏതാണ് നിറഞ്ഞ നിലയിലായിരുന്നു. കുടുതല്‍ മഴ ലഭിക്കുമ്പോള്‍ ആ വെള്ളം സംഭവിക്കാനുള്ള ശേഷി ഈ ഡാമുകള്‍ക്ക് ഉണ്ടായിരുന്നില്ല.

4. കനത്ത മഴയ്‌ക്കൊപ്പം വിവിഡ ഡാമുകളിലെ വെള്ളം പെട്ടെന്ന് ഒരുമിച്ച് തുറന്നുവിട്ടത് സ്ഥിതിഗതികള്‍ വഷളാക്കി. നാശം വര്‍ദ്ധിപ്പിച്ചു.

5. ഒരു ഡാമും വെള്ളപ്പൊക്കത്തെ നേരിടാന്‍ പാകത്തില്‍ റൂള്‍ കര്‍വ്‌സ് അപ്‌ഡേറ്റ് ചെയ്തില്ല.

6. ദേശീയ ഡാം മാനേജ്‌മെന്റ് അതോറിറ്റിയുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ (ഇഎപി) അനുസരിച്ചല്ല കേരളത്തിലെ ഒരു ഡാമും പ്രവര്‍ത്തിക്കുന്നത്.

7. ഇഎപി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചല്ല ഒരു ഡാമുമായി ബന്ധപ്പെട്ടും ബ്ലൂ, ഓറഞ്ച്, ചുവപ്പ് അലര്‍ട്ടുകളും നല്‍കിയത്.

8. റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച ശേഷവും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ല.

9. ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (ഐഎംഡി) (കേന്ദ്ര കാലാവസ്ഥ വകുപ്പ്) പ്രവചനങ്ങള്‍ മാത്രമാണ് ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ആശ്രയിച്ചത്. ഐഎംഡി കാലവസ്ഥാ പ്രവചനങ്ങളിലെ വ്യതിയാനങ്ങള്‍ ഡാമിലെ വെള്ളം തുറന്നുവിടാന്‍ വൈകിയതിന് നീതികരണമില്ല.

This post was last modified on April 3, 2019 10:17 pm