X

ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നമ്മള്‍ വിചാരിച്ചാലും തടയാം

ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായുള്ള ആരോപണങ്ങള്‍ ശക്തമായി വരികയാണല്ലോ. വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി പുതിയ നടപടികള്‍ സ്വീകരിക്കുന്ന പ്രവൃത്തികളുമായി കമ്പനി മുന്നോട്ടു പോവുകയാണെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നു. എന്നാല്‍ നിലവിലുള്ള സൗകര്യങ്ങള്‍ വച്ചുതന്നെ ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനുള്ള അഞ്ച് മാര്‍ഗ്ഗങ്ങളാണ് ബസ്ഫീഡ്.കോം സ്ഥപക എഡിറ്റര്‍ ക്രെയ്ഗ് സില്‍വര്‍മാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത്.

ആദ്യം വ്യാജപോസ്റ്റിന്റെ മുകളിലെ വലതു മൂലയിലുള്ള ‘വി’ മെനുവില്‍ മൗസ് അമര്‍ത്തുക. പോപ്പ് അപ്പ് മെനുവില്‍ വരുന്ന ‘റിപ്പോര്‍ട്ട് പോസ്റ്റ്’ സന്ദേശത്തില്‍ ക്ലിക് ചെയ്യുക. ‘ഐ തിങ്ക് ഇറ്റ് ഷുടന്റ് ബി ഓണ്‍ ഫേസ്ബുക്ക്’ തിരഞ്ഞെടുക്കുക. ‘ഇറ്റ് ഈസ് എ ഫാല്‍സ് സ്റ്റോറി’ തിരഞ്ഞെടുക്കുക. വാര്‍ത്ത തടയാന്‍ ഫേസ്ബുക്ക് തയ്യാറാവണമെന്ന് നിങ്ങള്‍ അവരോട് പറഞ്ഞു കഴിഞ്ഞു. വാര്‍ത്ത് ഷെയര്‍ ചെയ്ത വ്യക്തിയെയോ പേജിനെയോ നിങ്ങള്‍ സ്ഥിരമായി ബ്ലോക്ക് ചെയ്യാനും ഇതുവഴി സാധിക്കും.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/A1QJqw

 

This post was last modified on December 13, 2016 2:48 am